രാജ്യത്തിന്റെ അഭിമാന നേട്ടത്തിനായി നിയോഗിക്കപ്പെട്ട മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന. ഇസ്രോയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായി പ്രശാന്ത് ബാലകൃഷ്ണൻ നായർ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗികമായി പ്രധാനമന്ത്രി നേരന്ദ്ര മോദി പ്രഖ്യാപിച്ച വേളിയിലാണ് നടിയുടെ വെളിപ്പെടുത്തൽ. 2024 ജനുവരി 17നാണ് നടിയും പ്രശാന്തും തമ്മിൽ വിവാഹിതരായത്. ഇരവരുടേയും ബന്ധുക്കൾ തമ്മിൽ കൂടിയാലോചിച്ച് നടത്തിയ വിവാഹമാണെന്ന് നടി വ്യക്തമാക്കി. പാലക്കാട് നെമാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു" ലെന സോഷ്യൽ മീഡിയയിൽ കുറിച്ചു.


ALSO READ : Gaganyaan Mission : മൂന്ന് ദിവസം ബഹിരാകാശത്ത്, ദൗത്യം നയിക്കാൻ മലയാളി, അറിയാം രാജ്യത്തിന്റെ അഭിമാന പദ്ധതി ഗഗൻയാനെ കുറിച്ച്



ചടങ്ങിൽ നടി ലെനയും പങ്കെടുത്തിയിരുന്നു, ചടങ്ങിലെ ചിത്രങ്ങളും തന്റെ വിവാഹചിത്രങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് നടിയുടെ രണ്ടാമത്തെ വിവാഹമാണ്. 2004ൽ സിനിമയിൽ സ്ക്രീൻ റൈറ്ററായ അഭിലാഷ് കുമാറിനെ നടി വിവാഹം ചെയ്തിരുന്നു. പിന്നീട് ആ ബന്ധം നടി ഒഴിയുകയും ചെയ്തിരുന്നു. സ്നേഹം എന്ന ജയരാജൻ സിനിമയിലൂടെ നടിയുടെ അരങ്ങേറ്റം. ലാൽജോസിന്റെ രണ്ടാമൂഴത്തിലാണ് നായിക പ്രാധാന്യമുള്ള ലെന ആദ്യമായി ചെയ്യുന്നത്. നടി ഇടയ്ക്ക് സീരിയലിലും സജീവമായിരുന്നു.


പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് 1999ലാണ് എൻഡിഎ വഴി സേനയിൽ ചേരുന്നത്. സുഖോയ് യുദ്ധവിമാനത്തിന്റെ പൈലറ്റാണ് പ്രശാന്ത്. പാലക്കാട് നെന്മാറ കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണന്റെയും മകനാണ് പ്രശാന്ത്. പ്രശാന്ത് നായർക്ക് പുറമെ ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ൺൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുബാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നതിനായി പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്കാണ് ബഹിരാകാശത്തിലേക്ക് പോകാൻ സാധിക്കു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.