മലയാളികളുടെ പ്രിയതാരം സോണിയ ഇനിമുതൽ മുൻസിഫ് മജിസ്‌ട്രേറ്റ്. വഞ്ചിയൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സോണിയയ്ക്ക് നിയമനം ലഭിച്ചത്. സോണിയ കാര്യവട്ടം ക്യാമ്പസിലെ എൽഎൽഎം വിദ്യാർത്ഥിനിയായിരുന്നു. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും വലിയ നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് സോണിയ. ഫസ്റ്റ് ക്ലാസോടെയാണ് ഡിഗ്രിയും പിജിയും  പൂർത്തിയാക്കിയത്. തുടർന്ന് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെലിവിഷൻ അവതാരകയായി മിനിസ്‌ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും കടന്നു.അൻപതോളം സീരിയലുകളിലും  നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് . 


അത്ഭുതദ്വീപിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. മൈ ബോസിൽ മമ്തയുടെ സുഹൃത്തായും സോണിയ അഭിനയിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയ അഭിനയിച്ച പ്രധാന സീരിയലുകൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.