കൊച്ചി: നിവിൻ പോളി നായകനായി എത്തിയ 'സാറ്റര്‍ഡേ നൈറ്റി'ന് ശേഷം റോഷൻ ആൻഡ്രൂസ് ഇനി ബോളിവുഡിലേക്ക്. സംവിധായകരായ പ്രിയദർശൻ, സിദ്ദിഖ്, ജീത്തു ജോസഫ് തുടങ്ങിയവർക്ക് ശേഷം മോളിവുഡിൽ നിന്നും ബോളിവുഡിൽ എത്തുന്ന സംവിധായകരിൽ ഒരാളായി മാറിയിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. ഫേസ്ബുക്കിലൂടെയാണ് റോഷൻ ആൻഡ്രൂസ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. പ്രമുഖ ബോളിവുഡ് നിർമാതാവ് സിദ്ധാർഥ് റോയ് കപൂറാണ് ചിത്രം നിർമിക്കുന്നത്. ഷാഹിദ് കപൂർ നായകനായി എത്തും. സിനിമയുടെ ചിത്രീകരണം 2023 മാർച്ചിൽ ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോബി സഞ്ജയ് കൂട്ടുകെട്ടിൽ ഒരുക്കുന്ന തിരക്കഥയാണ് റോഷൻ ആൻഡ്രീസ് ബോളിവുഡിൽ ഒരുക്കുന്നത്. നോട്ട്ബുക്ക്, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആർ യു തുടങ്ങി റോഷൻ ആൻഡ്രൂസിന്‍റെ ഭൂരിഭാഗം സിനിമകളുടെയും തിരക്കഥ ഒരുക്കിയ കൂട്ടുകെട്ടാണ് ബോബി-സഞ്ജയ്. ഇരുവരുടെയും തിരക്കഥയ്ക്ക് ബോളിവുഡ് നടനും എഴുത്തുകാരനുമായ ഹുസൈൻ ദലാലുമായാണ് സംഭാഷണ ഒരുക്കുന്നത്. ടു സ്റ്റേറ്റ്സ്, സാഹോ, ബ്രഹ്മാസ്ത്ര തുടങ്ങിയ ചിത്രങ്ങളുടെ സംഭാഷണം എഴുതിയത് ദലാലുയാണ്.


ALSO READ : വീണ്ടും വിസ്മയം തീർക്കാൻ ഭീമും റാമും എത്തുന്നു; RRR 2 അണിയറയിൽ ഒരുങ്ങുന്നു


വിജയ പരാജയങ്ങൾ കളിയുടെ ഭാഗമാണെന്നാണ് റോഷന് തന്‍റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. വിജയങ്ങള്‍ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങള്‍ അംഗീകരിക്കാനും തയ്യാറാകണമെന്നും റോഷൻ വ്യക്തമാക്കുന്നു. റോഷൻ ആൻഡ്രൂസിന്‍റെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണ രൂപം ചുവടെ:


'കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്‍റെ ചിത്രങ്ങളെയും പിന്തുണയ്ക്കുന്നതിന് നന്ദി. ഹിറ്റുകളും ഫ്ളോപ്പുകളുമെല്ലാം ഈ കളിയുടെ ഭാഗമാണ്... വിജയങ്ങള്‍ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങള്‍ അംഗീകരിക്കുന്നതും നല്ലതാണ്. ഞാൻ തിരിച്ചുവരും! എഴുത്തുകാരായ ബോബി, സഞ്ജയ്, ഹുസൈൻ ദലാൽ എന്നിവരുമായി ചേര്‍ന്ന് മാര്‍ച്ചിൽ ആരംഭിക്കുന്ന എന്‍റെ അടുത്ത ചിത്രം നിര്‍മിക്കുന്നത് സിദ്ധാര്‍ഥ് റോയ് കപൂര്‍ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ നടൻ ഷാഹിദ് കപൂറിനൊപ്പം എന്‍റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരായ ബോബിയും സഞ്ജയും എനിക്കായി തിരക്കഥയും ഹുസൈൻ ദലാൽ സംഭാഷണങ്ങളും എഴുതുന്നു. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ മുൻനിര നിർമ്മാതാക്കളിലൊരാളായ സിദ്ധാർത്ഥ് റോയ് കപൂർ തന്‍റെ ആര്‍കെഎഫിന്‍റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കാൻ പോകുന്നു. പ്രീ പ്രൊഡക്ഷൻ ജോലികൾ നവംബർ 16 മുതൽ ആരംഭിക്കും'.


സംവിധാനം ചെയ്ത ആദ്യ സിനിമയിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകൻ, മികച്ച ജനപ്രിയ സിനിമകളുടെ സംവിധായകൻ അങ്ങനെ ചുരുങ്ങിയ നാളുകള്‍ക്കുള്ളിൽ തന്നെ സിനിമാ ലോകത്ത് ശ്രദ്ധ നേടിയ സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. 17 വര്‍ഷത്തോളമായി ഇൻഡസ്ട്രിയിലുള്ള അദ്ദേഹം 'ഉദയനാണ് താരം' മുതൽ 'സാറ്റർഡേ നൈറ്റ്' വരെ ഏറെ വ്യത്യസ്തമായ 12 സിനിമകൾ ഈ കാലയളവിൽ സംവിധാനം ചെയ്തിട്ടുമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.