നടനവിസ്മയം മമ്മൂക്കയ്ക്ക് ആശംസകൾ നേർന്ന് സിനിമാ ലോകം.  മമ്മൂട്ടിയ്ക്ക് പകരം മമ്മൂട്ടി മാത്രമാണെന്ന് ഇന്നും ഉറപ്പിച്ചു പറയാൻ ആർധകർക്ക് കഴിയും.  പ്രായം 69 ആയെങ്കിലും സിനിമയുടെ നിത്യ യൗവനമായിതന്നെ നിലനിൽക്കുവാൻ അദ്ദേഹത്തിന് ഇപ്പോഴും സാധിക്കുന്നുണ്ട്.  1971 ൽ 'അനുഭവങ്ങൾ പാളിച്ചകൾ'  എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമയിലേക്ക് പ്രവേശിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ അനുഭവങ്ങൾ പാളിച്ചകൾ മുതൽ ഷൈലോക്ക്വരെ എത്തിനിൽക്കുകയാണ് താരമിപ്പോൾ.  പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. മഹാനടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ, സലീം'കുമാർ, പൃഥ്വിരാജ്, അജു വർഗീസ്,  ഷാജി കൈലാസ്, ജയസൂര്യ, ആസിഫ് അലി തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്



"66"ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു.ഇപ്പോൾ "69"ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ് എന്നൊരു കുറിപ്പാണ് സലീം കുമാർ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നൽകിയത്.  





കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു ഈ മഹാ (നടൻ )പ്രസ്ഥാനം.... മമ്മുക്ക ഓരോ നിമിഷത്തിലും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്..... എന്നാണ് ഷാജി കൈലാസ് കുറിച്ചത്.  





മമ്മൂക്കയ്ക്ക് Zee Hindustan Malayalam Team ന്റെ വക നല്ലൊരു പിറന്നാൾ ആശംസകൾ നേരുന്നു...