Chithini Movie: രമ്യ നമ്പീശന്റെ ശബ്ദത്തിൽ പുതിയ ഗാനം; `ചിത്തിനി` സിനിമയിലെ പ്രൊമോ സോംഗ് പുറത്തിറക്കി
Chithini Horror Film: സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്ന് രമ്യ നമ്പീശൻ ആലപിച്ച `ഇരുൾ കാടിന്റെ...`എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്.
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ''ചിത്തിനി'' എന്ന ചിത്രത്തിലെ പ്രൊമോ സോംഗ് റിലീസ് ചെയ്തു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്ന് രമ്യ നമ്പീശൻ ആലപിച്ച "ഇരുൾ കാടിന്റെ..."എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറക്കിയത്. അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം സെപ്റ്റംബർ ഇരുപത്തിയേഴിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജോണി ആന്റണി, ജോയ് മാത്യു, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന " ചിത്തിനി " നിർമിക്കുന്നത് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ്. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന് ശേഷം കെവി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയൻ, കെവി അനിൽ എന്നിവർ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു.
ALSO READ: 25 വർഷത്തിന് ശേഷം അറക്കൽ മാധവനുണ്ണി തിരിച്ചെത്തുന്നു; പുതിയ ലുക്കുമായി വല്യേട്ടൻ്റെ പുതിയ പോസ്റ്റർ
സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം- രതീഷ് റാം. എഡിറ്റിംഗ്- ജോണ്‍കുട്ടി. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ. കലാസംവിധാനം- സുജിത്ത് രാഘവ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ. കോറിയോഗ്രാഫി-കല മാസ്റ്റര്‍. സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍.
വിഎഫ്എക്സ്- നിധിന്‍ റാം സുധാകര്‍. സൗണ്ട് ഡിസൈൻ- സച്ചിന്‍ സുധാകരന്‍. സൗണ്ട് മിക്സിംഗ്- വിപിന്‍ നായര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളർ-രാജേഷ് തിലകം. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- ഷിബു പന്തലക്കോട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പല്‍. അസ്സോസിയേറ്റ് ഡയറക്ടേഴ്സ്- അനൂപ് ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്. പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍. കാലിഗ്രാഫി-കെ പി മുരളീധരന്‍. സ്റ്റില്‍സ്- അജി മസ്കറ്റ്. പിആര്‍ഒ- എഎസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.