Kapkapiii Movie : രോമാഞ്ചം ഹിന്ദിയിൽ എത്തുമ്പോൾ `കപ്കപി`, ഒപ്പം നായികമാരും; പോസ്റ്റർ പുറത്ത്
Romancham Hindi Remake : പ്രമുഖ മലയാളം സംവിധായകനായ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ ഒരുക്കുന്നത്
മലയാളത്തിൽ ഫെബ്രുവരി വസന്തത്തിന് തുടക്കമിട്ട രോമാഞ്ചം സിനിമയുടെ ഹിന്ദി റിമേക്ക് പ്രഖ്യേപിച്ചു. മലയാളിയും കൂടിയായ പ്രമുഖ സംവിധായകൻ സംഗീത് ശിവൻ ഒരുക്കുന്ന ചിത്രത്തിന് കപ്കപിയെന്നാണ് പേരിട്ടിരിക്കുന്നത്. ബ്രാവോ എൻ്റർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്
മെഹക് പട്ടേൽ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ഛായാഗ്രഹണം ദീപ് സാവന്ത്, തിരക്കഥ സൗരഭ് ആനന്ദ്, കുമാർ പ്രിയദർശി, മ്യൂസിക് അജയ് ജയന്തി, എഡിറ്റർ ബണ്ടി നാഗി, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂൺ റിലീസ് ആവുമെന്ന് സംവിധായകൻ അറിയിച്ചു. രോമാഞ്ചം പോലെ ഹൊറർ കോമഡി വിഭാഗത്തിൽ ഒരുക്കുന്ന ചിത്രമാണ് കാപ്കപി
ALSO READ : Rahel Makan Kora OTT : 'റാഹേൽ മകൻ കോര' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
സൗബിന്‍ ഷാഹിർ അർജുൻ അശോകൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് രോമാഞ്ച്. നവാഗതനായ ജിത്തു മാധവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2023ൽ മലയാളത്തിൽ റിലീസ് ചിത്രങ്ങൾ ഏറ്റവും വിജയങ്ങളിൽ നേടിയ സിനിമകളിൽ ഒന്നായിരുന്നു രോമാഞ്ചം. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ആവേശം സിനിമ രോമാഞ്ചം സിനിമയിലെ ഒരു സ്പിനോഫാണ്. ജിത്തു മാധവ് തന്നെയാണ് ചിത്രം ഒരുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.