മികച്ച സ്വീകരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റോ ടോമിയുടെ ഉര്‍വശി - പാര്‍വതി ചിത്രം ഉള്ളൊഴുക്ക് ഇനി ഹോളിവുഡിലേക്കും. ലോസ് ആഞ്ചലസില്‍ വച്ചു നടക്കുന്ന ഐഎഫ്എഫ്എല്‍എ (ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലസ്) -ന്റെ ഭാഗമായി പ്രശസ്തമായ സണ്‍സെറ്റ് ബൊളുവാഡ് തീയറ്ററില്‍ വച്ചാണ് ചിത്രത്തിന്റെ ലോസ് ആഞ്ചെലെസ് പ്രീമിയര്‍ നടക്കുക. ജൂണ്‍ 29-ന് നടക്കുന്ന പ്രീമിയറില്‍ പങ്കെടുക്കാനായി സംവിധായകന്‍ ക്രിസ്റ്റോ ടോമിയും അഭിനേത്രി പാര്‍വതിയും ലോസ് ആഞ്ചലസില്‍ എത്തിക്കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയ്ക്കു പുറത്തുനടക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലുകളിളൊന്നായ ഐഎഫ്എഫ്എല്‍എ-യുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഉള്ളൊഴുക്കിന് ലഭിച്ച മഹത്തായൊരു അംഗീകാരമാണെന്നാണ്‌ മാദ്ധ്യമങ്ങളും ചലച്ചിത്ര നിരൂപകരും ഒരേ സ്വരത്തില്‍ പറയുന്നത്. പല പ്രമുഖ നടീനടന്മാരും ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവുമടക്കം സമൂഹത്തിലെ പല പ്രമുഖരും ഉള്ളൊഴുക്കിനെ അഭിനന്ദിച്ച് മുന്നോട്ടുവന്നിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായത്തോടെ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് ഉള്ളൊഴുക്ക്.


ALSO READ: ഹോളിവുഡ് സ്റ്റൈലല്ല... ഇത് ഇന്ത്യൻ മാർവലെന്ന് ആരാധകർ; ബ്രഹ്മാണ്ഡ ദൃശ്യാനുഭവം ഒരുക്കി കൽക്കി- റിവ്യൂ


അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന  ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. 


ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.