Thuramukham| കോവിഡ് വ്യാപനം: നിവിൻ പോളിയുടെ തുറമുഖത്തിൻറെ റിലീസ് മാറ്റി
നിലവിലെ കേരളത്തിലെ സാഹചര്യവും കോവിഡ് കേസ് വർദ്ധനയും കണക്കിലെടുത്താണ് അണിയറ പ്രവർത്തകരുടെ തീരുമാനം
കൊച്ചി: നിവിൻ പോളി നായകനാകുന്ന തുറമുഖത്തിൻറെ റിലീസ് നീട്ടി. നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ മാറ്റം. നിവിൻ പോളി തന്നെയാണ് ചിത്രത്തിൻറെ റിലീസ് മാറ്റിയത് ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്.
പോസ്റ്റിൻറെ പൂർണ രൂപം
ഒരു കഴിഞ്ഞ തലമുറയുടെ മറന്നുപോയ ത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. നിലവിലെ സാഹചര്യത്തിലും കൊവിഡ് കേസുകളുടെ വർദ്ധനയും കണക്കിലെടുത്ത്, തുറമുഖത്തിന്റെ തിയറ്റർ റിലീസ് മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.
Also Read: Dhanush Aishwarya Divorce: 18 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമം, ധനുഷും ഐശ്വര്യയും വേര്‍പിരിയു
രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ കഥ ഗോപൻ ചിദംബരത്തിൻറെയാണ്. സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിൻറെ റിലീസ് ജനുവരി 20-നാണ് നിശ്ചയിച്ചിരുന്നത്.
നിവിൻ പോളിയെ കൂടാതെ ഇന്ദ്രജിത്ത്, ജോജു ജോർജ്ജ്, നിമിഷ സജയൻ, പൂർണി ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, അർജുൻ അശോകൻ, സുദേവ് നായർ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA