Malayalam Ott Updates| കനകം കാമിനി കലഹം, ഹോട്ട് സ്റ്റാറിൽ റിലീസിന്
പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിവിന്‍ പോളിയാണ് ചിത്രം നിർമ്മിക്കുന്നത്
ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം ഒടിടി റിലീസിന്. ഡിസ്നി ഹോട് സ്റ്റാറിലാണ് (Disney+Hotstar) ചിത്രം റിലീസ് ചെയ്യുന്നത്.
നിവിൻ പോളി നായകനായ ചിത്രത്തിൽ ഗ്രേസ് ആന്റണി, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിവിന്‍ പോളിയാണ് ചിത്രം നിർമ്മിക്കുന്നത്. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിൻറെ ഛായഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റർ മനോജ് കണ്ണോത്ത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്ടക്കം മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...