ചിലപ്പോൾ ഒന്നോ രണ്ടോ വട്ടം കണ്ട ചിത്രങ്ങളായിരിക്കും പലതും. എങ്കിലും അവ ഒന്ന് കൂടി കാണാൻ ആഗ്രഹിക്കുന്നവർക്ക് അവ ഒടിടിയിൽ തന്നെയുണ്ടെന്ന് അറിഞ്ഞിരിക്കണം. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, എംഎക്സ് പ്ലെയർ, ജിയോ സിനിമ തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിങ്ങൾക്ക് ഇവയെല്ലാം കാണാം. ഇത്തരത്തിൽ ഒടിടിയിൽ കാണാൻ സാധിക്കുന്ന ഒരു പിടി റൊമാൻറിക് ചിത്രങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേമം (ആമസോൺ പ്രൈം വീഡിയോ)


അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളി, മഡോണ സെബാസ്റ്റ്യൻ, സായി പല്ലവി, അനുപമ പരമേശ്വരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സ്കൂൾ പ്രണയത്തിൽ തുടങ്ങി കോളേജിലും പിന്നെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടങ്ങളും വരച്ച് കാട്ടുന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം കൂടിയാണ് പ്രേമം.


ബാംഗ്ലൂർ ഡേയ്സ് (ഡിസ്നി + ഹോട്ട്സ്റ്റാർ)


അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ നസീം, പാർവതി തിരുവോത്ത് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അർജുൻ, കുട്ടൻ, ദിവ്യ എന്നീ മൂന്ന് കസിൻസ് ജീവിതത്തിൻറെ പല ഘട്ടങ്ങളിലായി ബാംഗ്ലൂരിലേക്ക് പോകുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥയിൽ സൂചിപ്പിക്കുന്നത്. സൗഹൃദം, പ്രണയം, കുടുംബം എന്നിവ വരച്ച് കാട്ടിയ ചിത്രം ഒരു തീയ്യേറ്റർ വിജയമായിരുന്നു.


ചാർലി (ആമസോൺ പ്രൈം വീഡിയോ)


മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലിയിൽദുൽഖർ സൽമാനും പാർവതി തിരുവോത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചാർലിയുടെ ജീവിതത്തിൽ ആകൃഷ്ടയാകുന്ന ടെസയും ഇരുവരും കണ്ട് മുട്ടുന്ന രംഗങ്ങളും കോർത്തിണക്കിയ ചിത്രവും വലിയ വിജയമാണ് നേടിയത്.


പ്രണയം (ഡിസ്നി + ഹോട്ട്സ്റ്റാർ)


മോഹൻലാൽ, അനുപം ഖേർ, ജയപ്രദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രേമം. അറുപതുകളുടെ അവസാനത്തിൽ അച്യുതമേനോൻ എന്ന മനുഷ്യൻ അപ്രതീക്ഷിതമായി തന്റെ മുൻ ഭാര്യ ഗ്രേസിയെ കണ്ടുമുട്ടുകയും ഭൂതകാലത്തിൽ നിന്നുള്ള അവരുടെ ഓർമ്മകളുടെ കടന്നു വരവുമാണ് ചിത്രം പറഞ്ഞ് വെക്കുന്നത്. ഗ്രേസ് ഇപ്പോൾ മറ്റൊരു പുരുഷനെ പുനർവിവാഹം ചെയ്തെങ്കിലും. അപ്രതീക്ഷിതമായുണ്ടായ അവരുടെ പുനഃസമാഗമം എല്ലാത്തരത്തിലും പ്രേക്ഷകന് മറ്റൊരു അനുഭവമാണ് കൊടുക്കുന്നത്.


ഉയരെ (ആമസോൺ പ്രൈം വീഡിയോ)


ആസിഫ് അലി, ടൊവിനോ തോമസ്, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു തീയ്യേറ്റർ വിജയമായിരുന്നു. വ്യക്തിജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ആകാശത്ത് പറക്കാൻ സ്വപ്നം കാണുന്ന പൈലറ്റ് പല്ലവി രവീന്ദ്രനെ ചുറ്റിപ്പറ്റിയാണ് കഥ. കാമുകൻറെ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയും അവളുടെ ജീവിത പോരാട്ടങ്ങളുമാണ് സിനിമ പറഞ്ഞ് വെക്കുന്നത്.


തട്ടത്തിൻ മറയത്ത് (ആമസോൺ പ്രൈം വീഡിയോ)


നിവിൻ പോളി, ഇഷ തൽവാർ, അജു വർഗീസ്, മനോജ് കെ ജയൻ, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കേരളത്തിൽ ഒരു തരംഗം തന്നെയാണുണ്ടാക്കിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ആയിഷ എന്ന മുസ്ലീം പെണ്കുട്ടിയുമായി പ്രണയത്തിലാകുന്ന വിനോദിനെ പറ്റിയാണ് പറയുന്നത്. വ്യത്യസ്ത മതപശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും, കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും എതിർപ്പുകളും വെല്ലുവിളികളും നേരിട്ട അവരുടെ കഥയാണ് സിനിമയുടെ പ്രേമേയം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.