കൊച്ചി : ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളിക്ക് സീരിയലിലെ നടൻ നൂബിൻ ജോണി വിവാഹിതനാകുന്നു. നൂബിൻ തന്നെയാണ് താൻ വിവാഹിതനാകാൻ ഒരുങ്ങുന്ന എന്ന വാർത്ത പങ്കുവച്ചത്. എന്നാൽ തന്റെ ജീവിതസഖിയാകാൻ പോകുന്നയാൾ ആരെണെന്ന് നൂബിൻ സസ്പെൻസാക്കി വെച്ചിരിക്കുകയാണ്. എന്നാൽ വധു ഡോക്ടറാണെന്ന് നേരത്തെ നൂബിൻ അറിയിച്ചിരുന്നു. ഓഗസ്റ്റിൽ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : Big Boss Season 4: "നമ്മൾ രണ്ടുപേരും വേറെ ലെവലിലേക്ക് പോകുവാണ്"; ദിൽഷയോട് ആംഗ്യഭാഷയിൽ കാണിച്ച് റോബിൻ; കയ്യോടെ പൊക്കി ബിഗ് ബോസ്




വിവാഹത്തിന്റെ സേവ് ഡേറ്റ് സംബന്ധിച്ചുള്ള വീഡിയോകൾ നൂബിൻ തന്റെ വധുവിന്റെ മുഖം വെളിപ്പെടുത്താത്ത രീതിയിലാണ് പങ്കുവക്കുന്നത്. ആറ് വർഷമായ തന്റെ പ്രണയത്തിനൊടുവിലാണ് നൂബിൻ വിവാഹിതനാകുന്നു. ഇതുവരെ സീരിയൽ താരം തന്റെ പ്രണയിനിയുടെ പേരോ മറ്റ് വിവരങ്ങളോ എങ്ങും പങ്കുവച്ചിട്ടില്ല. പ്രണയിനിയുടെ മുഖം വെളിപ്പെടുത്താൻ നൂബിനോട് ഇതിനോടകം നിരവധി ആരാധകരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 




ഇടുക്കി രാജക്കാട് സ്വദേശിയാണ് നൂബിൻ. മോഡലിങ് രംഗത്തിലൂടെ നൂബിൻ സീരിയൽ രംഗത്തെത്തുന്നത്. കുടംബവിളക്കിലെ പ്രതീഷ് എന്ന കഥാപാത്രമായി എത്തിയതോടെ നൂബിന് സോഷ്യൽ മീഡിയ വലിയൊരു ആരധകവൃന്ദത്തെ സൃഷ്ടിച്ചിരിക്കുകയാണ്.




ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.