Malayalam Vampire Movie Announced: മലയാളത്തിലെ ആദ്യ വാംപയര്‍ ചിത്രം; `ഹാഫ്` പ്രഖ്യാപിച്ച് ഗോളം സംവിധായകന്
Malayalam Vampire Movie Announced: ഗോളത്തില്‍ നായകനായി എത്തിയ രഞ്ജിത്ത് സജീവ് തന്നെയാവും ചിത്രത്തിലെ നായകന്‍ എന്നാണ് പ്രേക്ഷകരുടെ അനുമാനം.
മികച്ച അഭിപ്രായം നേടി സർപ്രൈസ് ഹിറ്റായ ചിത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഗോളം'. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഗോളം തിയറ്ററിന് ശേഷം ഒടിടി റിലീസിലും പ്രേക്ഷകപ്രീതി നേടിയിരുന്നു. രഞ്ജിത്ത് സജീവ് നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സംജാദ് ആയിരുന്നു.
ഇപ്പോഴിതാ ഗോളത്തിന്റെ വിജയത്തിന് ശേഷം അടുത്ത ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് സംജാദ്. 'ഹാഫ്' എന്ന പേരില്‍ ഒരുങ്ങുന്ന അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും വീഡിയോയും സംവിധായകൻ പുറത്തുവിട്ടിട്ടുണ്ട്.
കഥാപാത്രങ്ങളൊന്നുമില്ലാതെ നിഗൂഢതയുണര്‍ത്തുന്ന ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചത്. അസ്തമയ സൂര്യനും ഒരു കാറും ചോരപ്പാടുകളുമൊക്കെ ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍.
Read Also: മറക്കാൻ പറ്റുന്നില്ല...പ്രിയ ഗുരുവിന്റ വീട്ടിലെത്തി മമ്മൂട്ടി
മലയാളത്തിൽ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലെ ആദ്യത്തെ വാമ്പയര്‍ ആക്ഷന്‍ ചിത്രമായിരിക്കും 'ഹാഫ്'. 'ദ ക്രോണിക്കിൾസ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ഗോളം ടീം തന്നെയാണ് വീണ്ടും ഒന്നിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സംജാദിനൊപ്പം പ്രവീൺ വിശ്വനാഥും ചേർന്നാണ് ഹാഫിന്റെ തിരക്കഥ ഒരുക്കുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവും ചേർന്നാകും നിർമാണം.
ഗോളത്തില്‍ നായകനായി എത്തിയ രഞ്ജിത്ത് സജീവ് തന്നെയാവും ചിത്രത്തിലെ നായകന്‍ എന്നാണ് പ്രേക്ഷകരുടെ അനുമാനം. അതേസമയം താരനിരയെക്കുറിച്ച് മറ്റ് സൂചനകളൊന്നും പുറത്ത് വിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.