Master Peace Web Series : മലയാളം വെബ് സീരിസ് `മാസ്റ്റർ പീസ്` ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?
Master Peace Web Series OTT : നിത്യ മേനോൻ, ഷറഫുദ്ദീൻ, അശോകൻ, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, മാല പാർവതി തുടങ്ങിയവരാണ് ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒരുക്കുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസായ മാസ്റ്റർ പീസ് സംപ്രേഷണം ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന വെബ് പരമ്പരയുടെ സംപ്രേഷണം ആരംഭിച്ചിരിക്കുന്നത്. നിത്യ മേനോൻ, ഷറഫുദ്ദീൻ, അശോകൻ, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, മാല പാർവതി തുടങ്ങിയവരാണ് ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എൻ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോർജ് ആണ് നിർമ്മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ സീരീസ് സ്ട്രീം ചെയ്യും. കോമഡി ഫാമിലി എന്റർടെയ്നർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന വെബ് സീരിസാണ് മാസ്റ്റർ പീസ്.
കേരള ക്രൈം ഫയൽസ് ആണ് ഡിസ്നി ഹോട്ട്സ്റ്റാർ ആദ്യമായി അവതരിപ്പിച്ച മലയാളം വെബ് സീരീസ്. ജൂൺ 23ന് റിലീസ് ചെയ്ത സീരീസിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ഒരു സെക്സ് വർക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം. അഹമ്മദ് കബീർ ആണ് ഈ സീരീസ് സംവിധാനം ചെയ്തത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകനാണ് അഹമ്മദ് കബീര്‍. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള സീരീസ് ആണ് കേരള ക്രൈം ഫയൽസ്.
ALSO READ : Actor Vinayakan : മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചു; നടൻ വിനായകൻ അറസ്റ്റിൽ
നടനും സംവിധായകനുമായ രഞ്ജി പണിക്കറുടെ മകൻ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന വെബ് സീരീസും ഹോട്ട്സ്റ്റാറിൽ വരുന്നുണ്ട്. മധുവിധു എന്നാണ് സീരീസിന് പേര് നൽകിയിരിക്കുന്നത്. മധുവിധുവിന്റെ ചിത്രീകരണം തുടങ്ങി. സുരാജ് വെഞ്ഞാറമ്മൂട്, ശ്വേത മേനോൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ, ഗ്രേസ് ആന്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സീരീസിന്റെ രചന, സംവിധാനം, നിർമ്മാണം എന്നിവ കൈകാര്യം ചെയ്യുന്നത് നിതിൻ തന്നെയാണ്. നിഖിൽ എസ് പ്രവീൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജ് ആണ് സംഗീതം സംവിധാനം. മൻസൂർ മുത്തൂട്ടി ആണ് എഡിറ്റർ. റോണക്സ് സേവ്യർ മേക്കപ്പും നിസാർ റഹ്മത്ത് കോസ്റ്റ്യൂമും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.