മാർവലിന്‍റെ ഏറ്റവും പുതിയ ടെലിവിഷൻ സീരീസാണ് മിസ് മാർവൽ. ഒരു പാകിസ്ഥാനി സൂപ്പർ ഹീറോയുടെ കഥ പറയുന്ന ഈ സീരീസിലെ ആദ്യ എപ്പിസോഡ് ഈ ബുധനാഴ്ച്ച ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി പുറത്ത് വന്നിരുന്നു. കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന ഈ സീരീസിന് മികച്ച അഭിപ്രായമാണ് മാർവൽ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. നിലവിൽ കേരളത്തിലെ മാർവൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. മിസ് മാർവലിന്‍റെ അടുത്ത രണ്ട് എപ്പിസോഡുകൾ സംവിധാനം ചെയ്യുന്നത് മീര മേനോൻ എന്ന മലയാളി സംവിധായികയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ പാലക്കാട് ജില്ലയിൽ ജനിച്ച ഇവർ ഒട്ടനവധി ഇംഗ്ലീഷ് ടെലിവിഷൻ സീരീസുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ട ഒരു സീരീസിൽ ആദ്യമായാണ് മീര മേനോൻ പ്രവർത്തിക്കുന്നതെങ്കിലും മാർവലിന്‍റെ നെറ്റ്ഫ്ലിക്സ് സീരീസ് ആയ 'ദി പണിഷറിന്‍റെ' ഒരു എപ്പിസോഡ് ഇതിന് മുൻപ് മീര സംവിധാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ പാലക്കാട് ആണ് മീര മേനോൻ ജനിച്ചത്. ചലച്ചിത്ര നിർമ്മാതാവായ അച്ഛൻ വിജയൻ മേനോനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മീര സിനിമാ രംഗത്തേക്ക് ചുവട് വച്ചത്. 

Read Also: JO and JO OTT Release : സഹോദരങ്ങളുടെ കഥയുമായി ജോ ആൻഡ് ജോ ഒടിടി പ്ലാറ്റ്‌ഫോമിലെത്തി


ഇതിന് മുൻപ് 'ഫോർ ആൾ മാൻകൈന്‍റ്', 'ഡേർട്ടി ജോൺ', 'ഔട്ട്ലാന്‍റർ', 'യു', 'ദി മജീഷ്യൻസ്', 'ദി ടെറർ: ഇൻഫാമി', 'ബ്ലഡ് ഡ്രൈവ്', 'ടൈറ്റൻസ്', 'ഗ്ലോ', 'ദി മാൻ ഇൻ ദി ഹൈ കാസിൽ', എന്നീ സീരീസുകളും മീര മേനോൻ സംവിധാനം ചെയ്തിട്ടുണ്ട്. മീര ആദ്യമായി സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ 'ഫറാ ഗോസ് ബാംഗ്' എന്ന ചലച്ചിത്രം ആദ്യ നോറ എഫ്രോൺ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിന് മുൻപും ഇത്തരത്തിൽ നിരവധി ടെലിവിഷൻ സീരീസുകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും മിസ് മാർവൽ സംവിധാനം ചെയ്യാൻ മാർവലിന്‍റെ പ്രൊഡ്യൂസറായ കെവിൻ ഫെയ്ജ് ക്ഷണിച്ചതോടെയാണ് മീര മേനോൻ മാർവൽ ആരാധകർക്കിടയിൽ സുപരിചിതയാകുന്നത്. 


ഒരു പാകിസ്ഥാനി സൂപ്പർ ഹീറോയുടെ കഥ പറയുന്ന സീരീസ് ആയത്കൊണ്ട് തന്നെ ഇന്ത്യയുമായി മിസ് മാർവലിന് വളരെയധികം ബന്ധമുണ്ട്. സീരീസിന്‍റെ ആദ്യ എപ്പിസോഡിൽ പലയിടത്തും ഹിന്ദി ഡയലോഗുകളും ഹിന്ദി പാട്ടുകളും കേൾക്കാൻ സാധിക്കും. ചിത്രത്തിന്‍റെ ടൈറ്റിൽ കാർഡ് എഴുതി കാണിക്കുന്ന സമയത്ത് രജനീകാന്തിന്‍റെ ലിംഗ എന്ന ചിത്രത്തിലെ തമിഴ് പാട്ടിന്‍റെ ടോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ബെൽജിയം സംവിധായകരായ ആദിൽ എൽ അർബിയും ബിലാൽ ഫല്ലയും ആണ് മിസ് മാർവലിന്‍റെ ആദ്യ എപ്പിസോഡ് സംവിധാനം ചെയ്തത്. 

Read Also: No Way Out OTT : അങ്ങനെ പിഷാരടിയുടെ ചിത്രം ഒടിടിയിൽ എത്തി; പ്രദർശനം 4 പ്ലാറ്റ്ഫോമുകളിൽ


ഇമാൻ വെല്ലാനി എന്ന പാകിസ്താൻ - കനേഡിയൻ നടിയാണ് കേന്ദ്ര കഥാപാത്രമായ മിസ് മാർവലിനെ അവതരിപ്പിക്കുന്നത്. വളരെയധികം ഓർത്തഡോക്സ് ആയ ഒരു കുടുംബത്തിൽ ജനിച്ച കമല ഖാൻ എന്ന പെൺകുട്ടിയുടെ പല ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അവളുടെ വീട്ടുകാർ തടസ്സമായി നിൽക്കുന്നതും അവയിൽ നിന്നൊക്കെ പുറത്ത് കടക്കാൻ അവൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സിനിമ ചർച്ച ചെയ്യുന്ന പ്രധാന വിഷയമാണ്.  ഇത്തരത്തിൽ ഇന്ത്യക്കാർക്കും വളരെയധികം റിലേറ്റ് ചെയ്യാൻ പറ്റുന്ന ഈ മാർവൽ സീരീസിലെ മൂന്നും നാലും എപ്പിസോഡുകൾ മീര മേനോന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണ് മാർവൽ ആരാധകർ.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.