Kamal Hassan: `ഫാസിലിന്റെ കുഞ്ഞ് എൻറെയുമാണ്`, മലയൻകുഞ്ഞിന് ആശംസകളുമായി കമൽഹാസൻ
മലയൻകുഞ്ഞിനും ഫഹദ് ഫാസിലിനും ആശംസകളുമായി എത്തിയിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ. ``ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്`` എന്ന് കുറിച്ച് കൊണ്ടാണ് കമൽഹാസന്റെ ട്വീറ്റ്.
തിയേറ്ററുകളിൽ റിലീസിന് തയാറെടുക്കുകയാണ് ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ്. പ്രഖ്യാപന സമയം മുതൽ വളരെയധികം ശ്രദ്ധ നേടിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ചിത്രമാണ് മലയൻകുഞ്ഞ്. ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. ആദ്യം നേരിട്ട് ഒടിടിയിൽ ഇറക്കാനിരുന്ന ചിത്രം പിന്നീട് തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.
ഇപ്പോഴിത മലയൻകുഞ്ഞിനും ഫഹദ് ഫാസിലിനും ആശംസകളുമായി എത്തിയിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ. ''ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്'' എന്ന് കുറിച്ച് കൊണ്ടാണ് കമൽഹാസന്റെ ട്വീറ്റ്. ''മികച്ചത് എക്കാലവും വിജയിക്കട്ടെ. ഫഹദ് മുന്നേറുകയാണ്. എന്റെ എല്ലാ ഏജന്റുകളും വിജയിക്കണം, ചോയിസല്ല'' എന്നും കമഹാസൻ ട്വീറ്റിൽ കുറിച്ചിരിക്കുന്നു. ലോകേഷ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മലയൻകുഞ്ഞിന്റെ ട്രെയിലർ പങ്കുവച്ച് കൊണ്ടായിരുന്നു കമൽഹാസന്റെ ട്വീറ്റ്.
നടൻ സൂര്യയും ഫഹദ് ഫാസിലിനെയും മലയൻകുഞ്ഞിനെയും പ്രശംസിച്ച് എത്തിയിരുന്നു. ''ഫഹദ്, നിന്റെ കഥകൾ എപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. വളരെ വ്യത്യസ്തമായ ഈ കഥാപാത്രത്തിന്റെയും ചിത്രത്തിന്റെയും ദൃശ്യങ്ങൾ എന്നെ ഞെട്ടിച്ചു''വെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിന്റെ ട്രെയിലറും പങ്കുവെച്ചിരുന്നു.
ഇടുക്കി മണ്ണിടിച്ചിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന സർവൈവൽ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംവിധയകാൻ ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും എത്തുന്നുണ്ട്.
എആർ റഹ്മാൻ ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. എആർ റഹ്മാൻ സംഗീതം നൽകിയ 'ചോലപ്പെണ്ണേ' എന്ന് തുടങ്ങുന്ന മെലഡി ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാൻ മാജിക് മലയാളത്തിലേക്ക് തിരിയെത്തിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...