Malaysia Airlines: തിരുവനന്തപുരം- ക്വലാലംപൂര്‍ റൂട്ടിലെ സര്‍വ്വീസുകള്‍ ഇരട്ടിയാക്കാൻ മലേഷ്യ എയര്‍ലൈന്‍സ്
Malaysia Airlines: മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
മലേഷ്യ എയര്‍ലൈന്‍സിന്റെ ആഗോള സേവന ശൃംഖലയില്‍ സുപ്രധാന ഘടകമായി ഇന്ത്യ തുടരുകയാണ്. തിരുവനന്തപുരത്തുനിന്നും അധികസേവനങ്ങള്‍ ആരംഭിക്കുന്നതിലൂടെ ഒന്‍പത് നഗരങ്ങളിലായി ആഴ്ചയില്‍ ആകെ 71 ഫ്‌ളൈറ്റുകള്‍ എന്ന നിലയിലേക്ക് സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. അതിന് പുറമേ, കൂടുതല്‍ മെച്ചപ്പെട്ട യാത്രാ സംവിധാനങ്ങിലൂടെ മലേഷ്യയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുന്നതിനായി ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി പ്രത്യേക നിരക്കുകളും അവതരിപ്പിക്കുന്നുണ്ട്.
ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റു ഡെസ്റ്റിനേഷനുകളിലേക്കുള്ള വാതിലാകുവാനും ഇതിലൂടെസാധിക്കും. ഇന്ത്യയില്‍ നിന്നും ആവശ്യകതകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്ന എന്നതിന് തന്നെയാകും പ്രഥമ പരിഗണന നല്‍കുകയെന്ന് ഏവിയേഷന്‍ ഗ്രൂപ്പിന്റെ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ ദെര്‍സ്‌നിഷ് അരിസന്തിരന്‍ പറഞ്ഞു.
ALSO READ: കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി: തോമസ് ഐസക്കും ബാലഗോപാലും മറുപടി പറയേണ്ടി വരും: കെ.സുരേന്ദ്രൻ
ഫ്‌ളൈറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതിലെ ആഘോഷത്തിന്റെ ഭാഗമായി മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്തു നിന്നും ക്വാലാലംപൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 12,999 രൂപ മുതലാണ് ആരംഭിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് 21,799 രൂപ മുതലാണ് നിരക്കുകള്‍. 2024 മെയ് 12 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഫെബ്രുവരി 11 വരെയാണ് ടിക്കറ്റ് ബുക്കിംഗ് സാധിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനുമായി www.malaysiaairlines.com എന്ന മലേഷ്യ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കമ്പനിയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ എയര്‍ലൈന്‍സിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഏത് സമയത്തും എവിടെ നിന്നും മനസ്സിലാക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.