Maldives Row : മാലിദ്വീപിൽ നിന്നും ഫോട്ടോ പങ്കുവെച്ചു; ബിപാഷ ബസുവിനെ `ദേശദ്രോഹി` എന്ന് വിളിച്ച് സോഷ്യൽ മീഡിയ
Maldives-India Row : മാലിദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് പിന്നാലെ ബോളിവുഡ് താരങ്ങൾ മാലി യാത്രയ്ക്ക് എതിർപ്പ് അറിയിച്ചിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സർക്കാരിന്റെ മന്ത്രിമാർ അധിക്ഷേപം നടത്തിയതിന് പിന്നാലെ ഇന്ത്യ ഒന്നടങ്കമാണ് പ്രതിഷേധം ഉയർത്തുകയാണ്. വിനോദ സഞ്ചാരത്തിനായി മാലിദ്വീപ് തിരഞ്ഞെടുത്ത ഒരു വലിയ സംഖ്യ വരുന്ന ഇന്ത്യക്കാരാണ് യാത്ര വേണ്ടെന്ന് വെച്ചിരിക്കുന്നത്. അതിനിടെ ബോയിക്കോട്ട് മാലിദ്വീപ് എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ചർച്ചയായി. കൂടാതെ അമിതാബ് ബച്ചൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, സച്ചിൻ ടെൻഡുൽക്കർ, ജാൻവി കപൂർ തുടങ്ങിയ നിരവധി സെലിബ്രേറ്റികളാണ് മാലിദ്വീപിൽ നിന്നും പ്രധാനമന്ത്രി നേരിട്ട അധിക്ഷേപത്തിനെതിരെ പ്രതികരണവുമായി എത്തിയത്. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ തുടങ്ങിയ ഇന്ത്യൻ ദ്വീപുകളിലേക്ക് തങ്ങളുടെ അവധി ആഘോഷങ്ങൾ മാറ്റണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇതൊന്നും അറിയാതെ മാലിദ്വീപിൽ തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് ബോളിവുഡ് താരം ബിപാഷ ബസു. നടി തന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പിന്നാലെ നടി നേരിട്ടതോ കനത്ത വിമർശങ്ങളും ട്രോളുകളും. ദേശദ്രോഹി എന്നാണ് നടിയെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമ മേഖല മാലിദ്വീപിനെ ഒഴിവാക്കുമ്പോൾ നിങ്ങൾ ആ രാജ്യത്തിന് കൂടുതൽ പ്രചാരണം നൽകുന്നു. നിങ്ങൾ അധിക്ഷേപിച്ചിരിക്കുന്നത് രാജ്യത്തെയാണ് നിങ്ങൾ ഒരു ദേശദ്രോഹി ആണെന്നുള്ള കമന്റുകളായിരുന്നു ബിപാഷ പോസ്റ്റിന് താഴെ വന്നത്.
തന്റെ പിറന്നാൾ ആഘോഷിക്കാനാണ് കുടുംബത്തോടൊപ്പം ബിപാഷ ബസു മാലിദ്വിപിൽ എത്തിയിരിക്കുന്നത്. ട്രോളുകളും വിമർശനങ്ങളും വന്നപ്പോൾ നടി തന്റെ കമന്റ് ബോക്സ് മ്യൂട്ട് ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.