എട്ടു വയസ്സുകാരിയായ കല്യാണിയുടെ മനസ്സ് നിറയെ അയ്യപ്പൻ മാത്രം. അയ്യപ്പനെ കാണണം എന്ന ആഗ്രഹത്തോടെ നടക്കുന്ന കല്ലുവിനെ അച്ഛൻ കന്നിമലയ്ക്ക് കൊണ്ട് പോകാമെന്ന വാക്ക് നൽകിയെങ്കിലും അത് സാധിക്കുന്നില്ല. എന്നാൽ അയ്യനെ കാണണം എന്നത് കല്യാണിക്ക് വാശിയായി. ആരും ഇല്ലാത്തവർക്ക് അയ്യപ്പൻ കൂടെ ഉണ്ടാവുമോ? അയ്യപ്പനെ കാണാൻ കല്യാണിക്ക് കഴിയുമോ? ഇതാണ് രണ്ടാം പകുതിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രധാന ആകർഷണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കല്യാണിയും ഉണ്ണിയും എന്ന ഏറ്റുവായസ്സുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സൈജു കുറുപ്പ്, രമേശ് പിഷാരടി, രഞ്ജി പണിക്കർ തുടങ്ങിയവരും പ്രകടനം കൊണ്ട് ഗംഭീരമാക്കി. രണ്ടാം പകുതി തുടങ്ങുന്നതിന് 5 മിനുട്ട് മുൻപാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. രണ്ടാം പകുതിക്ക് വലിയൊരു പ്രതീക്ഷ നൽകിക്കൊണ്ടാണ് ചിത്രം ആദ്യ പകുതിയിൽ അവസാനിപ്പിക്കുന്നത്. 


ALSO READ: Malikappuram Movie : ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്


രഞ്ജിൻ രാജിന്റെ ബിജിഎം എടുത്ത് പറയേണ്ടതാണ്. സീനുകൾക്ക് ഗംഭീരമായ ഫീൽ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്. കാവ്യാ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് നിർമിക്കുന്നത്‌. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു നാരായണനാണ്. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂരാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.