തിരുവനന്തപുരം: തിയേറ്ററുകളിൽ വൻ ഹിറ്റായ ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഭക്തിയുടെ പശ്ചാത്തലത്തിലുള്ള ഒരു എന്റർടെയ്നർ ചിത്രമായിരുന്നു മാളികപ്പുറം. പുതുവത്സരത്തിനായിരുന്നു ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. പിന്നീട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിലും സ്ട്രീം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാളികപ്പുറം ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുകയാണിപ്പോൾ. വിഷുദിനമായ ഏപ്രിൽ 15ന് ഏഷ്യാനെറ്റിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ദേവനന്ദയാണ്. ആന്‍ മെഗാ മീഡിയയുടെയും കാവ്യ ഫിലിം കമ്പനിയുടെയും ബാനറിൽ ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമിച്ചത്.


ALSO READ: Malikappuram Making Video : ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു


സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറം ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കര്‍. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രണ്‍ജി പണിക്കർ, മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയ്, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.