Mallika Sukumaran : എന്റെ പേരിൽ സുകുവേട്ടൻ സ്ഥലം വാങ്ങിച്ചു, അദ്ദേഹം എന്നെ രക്ഷിക്കാൻ ദൈവം അയച്ച അവതാരമാണ്; മല്ലിക സുകുമാരൻ
Mallika Sukumaran Interview : സുകുമാരൻ കാരണമാണ് തനിക്ക് ഈ ജീവിതം കിട്ടിയതെന്നും അല്ലായിരുന്നെങ്കിൽ മല്ലിക ഇപ്പോൾ വേറെ എവിടെങ്കിലും ആരും അറിയാതെ നിൽപ്പുണ്ടാകുമെന്നും മല്ലിക പറഞ്ഞു.
മലയാള സിനിമയിലെ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. ഇവരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. എപ്പോഴും ചിരിച്ച മുഖത്തോട് കൂടി മാത്രമേ മല്ലിക സുകുമാരനെ മലയാളികൾ കണ്ടിട്ടുള്ളു. സുകുമാരൻ കാരണമാണ് തനിക്ക് ഈ ജീവിതം കിട്ടിയതെന്നും അല്ലായിരുന്നെങ്കിൽ മല്ലിക ഇപ്പോൾ വേറെ എവിടെങ്കിലും ആരും അറിയാതെ നിൽപ്പുണ്ടാകുമെന്നും മല്ലിക പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ ഇത് പറഞ്ഞത്.
മല്ലിക സുകുമാരന്റെ വാക്കുകൾ
"സുകുമാരൻ എന്നെ രക്ഷിക്കാൻ വേണ്ടി വന്നൊരു അവതാരമായിരുന്നു . എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഞാൻ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേക്ക് എത്തുന്നത്. എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരൻ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരൻ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാൻ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്.
ALSO READ: Aadujeevitham : ആടുജീവിതത്തിലെ നജീബാകാൻ പൃഥ്വിരാജ് എത്ര കിലോ ഭാരം കുറച്ചുവെന്ന് അറിയാമോ?
ഞാനെന്നും നടൻ സുകുമാരന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ തന്നെയാണ് ആഗ്രഹിക്കുന്നത്, അതിന് ശേഷം മാത്രമാണ് പൃഥ്വിയുടെയും ഇന്ദ്രന്റെയും അമ്മ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ. ഞാൻ അറിയാത്ത കുറെ തെറ്റുകൾ തന്റെ പേരിൽ വന്നുചേർന്നു, പലരും കുറ്റപ്പെടുത്തി. എന്നാൽ സുകുമാരൻ എന്ന വ്യക്തി എന്നെ രക്ഷപ്പെടുത്തി. സ്വത്തുക്കളും മറ്റും സുകുമാരൻ എന്റെ പേരിൽ വാങ്ങിവെച്ചു. " ഇതായിരുന്നു മല്ലിക പറഞ്ഞത്.ഈ വാക്കുകൾ പറയുമ്പോഴും മല്ലികയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
പിന്നീട് പ്രിത്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിശേഷങ്ങളിലേക്ക് താരം പോയി. "ഒരു അമ്മായിയമ്മ എന്ന നിലയിൽ മരുമക്കളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുകയും ഞാൻ എന്റെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന കൂട്ടത്തിലുമാണ്. ഇന്ദ്രന്റെ വീട്ടിലും രാജുവിന്റെ വീട്ടിലും ആഘോഷങ്ങൾക്ക് കൃത്യമായി പോകും. രാജുവിനോട് പറയും, ഒന്ന് വിശ്രമിക്ക് എന്ന്, പറഞ്ഞാൽ കേൾക്കില്ല. രാജു ഫാമിലിയിലെ പല കല്യാണങ്ങൾക്കും വരില്ല, അതൊക്കെ അവരെ ഒന്ന് പറഞ്ഞു മനസിലാക്കാൻ എന്ത് ബുദ്ധിമുട്ടാണ്." മല്ലികയുടെ സംസാരം കേൾക്കാൻ ആരാധകർക്ക് ഒത്തിരി ഇഷ്ടമാണ്. വാചാലയായി കാര്യങ്ങൾ നിർത്താതെ പറയുന്ന മല്ലികയുടെ എല്ലാ വീഡിയോയും സോഷ്യൽ.മീഡിയയിൽ വൈറലായി മാറാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...