ടൊവിനോ തോമസ്, ഇന്ന് മലയാളത്തിൽ ഏറ്റവും ഫ്ലക്സിബിളായ നടൻ പേര് നേടികൊണ്ടിരിക്കുകയാണ്. താൻ ചെയ്യുന്ന വേഷങ്ങളെല്ലാം അത് ഏതായാലും ഭം​ഗിയോടെ കൈകാര്യം ചെയ്യാൻ ടൊവിനോയ്ക്ക് സാധിക്കുന്നു എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വിജയം. കോമഡി, സീരിയസ് കഥാപാത്രങ്ങൾ അങ്ങനെ എല്ലാം ടൊവിനോ അനായാസം ചെയ്യുന്നു. എങ്കിലും ഇപ്പോഴും ആരാധകർക്കിഷ്ടം ആ പഴയ മാത്തനെ തന്നെയാണ്. ടൊവിനോ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മായാനദി എന്ന ചിത്രത്തിലെ പോലെ തൊപ്പിയും വച്ച് സൂര്യാസ്തമയം ആസ്വദിക്കുന്ന ടൊവിനോയുടെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരൽപം മാത്തൻ എന്നിൽ എപ്പോഴുമുണ്ട് എന്നാണ് വീഡിയോയ്ക്ക് ടൊവിനോ ക്യാപ്ഷൻ കൊടുത്തത്. 



വീഡിയോയ്ക്ക് ആരാധകരുടെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. ഞങ്ങൾക്കും ഇഷ്ടം മാത്തനെ തന്നെയാണെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ഇപ്പോഴും ടൊവിനോ ആരാധകരുടെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം മായാനദി തന്നെയാണെന്നുള്ളതിന്റെ തെളിവാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ. 


2017 ‍ഡിസംബർ 22ന് പുറത്തിറങ്ങിയ ചിത്രമാണ് മായാനദി. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ ചെയ്ത മാത്തൻ എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. അപ്പു/ അപർണ രവി എന്ന കഥാപാത്രമാണ് ഐശ്വര്യയുടേത്. വാർത്താ ചാനലുകളുടെ കഥ പറയുന്ന നാരദൻ ആണ് ആഷിഖ് അബു-ടൊവിനോ കൂട്ടുകെട്ടിൽ അവസാനമായി ഇറങ്ങിയ ചിത്രം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.