നീ ഞങ്ങളെ കണ്ണിന്‍റെ കണ്ണാണ്, മഞ്ജു വാര്യര്‍ക്ക് മാമാങ്കത്തിന്റെ ആദരം
ചലച്ചിത്രതാരം മഞ്ജു വാര്യരുട പുതിയ ചിത്രമായ 'ഉദാഹരണം സുജാത'യിലെ കഥാപാത്രത്തിന് സ്നേഹവും ആദരവുമായി മാമാങ്കം ഡാന്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. ചിത്രത്തില്‍ അരിസ്റ്റോ സുരേഷ് പാടിയ 'നീ ഞങ്ങളെ കണ്ണിന്‍റെ കണ്ണാണെടി പെണ്ണാളെ' എന്ന് ഗാനത്തിന് ചുവട് വച്ചുകൊണ്ടാണ് മാമാങ്കത്തിലെ വിദ്യാര്‍ത്ഥികള്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തോടുള്ള സ്നേഹം അറിയിക്കുന്നത്.
തപ്പാംകൂത്ത് സ്റ്റൈലിലാണ് പെണ്‍കുട്ടികളുടെ ഡാന്‍സ്. ഊര്‍ജ്ജം പ്രസരിക്കുന്ന നൃത്തച്ചുവടുകള്‍ക്കൊടുവില്‍ ആര്‍പ്പുവിളിച്ചുകൊണ്ട് പെണ്‍കുട്ടികള്‍ മഞ്ജു വാര്യരോടുള്ള ഇഷ്ടം പങ്കു വയ്ക്കുന്നു. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ നടത്തുന്ന ഡാന്‍സ് സ്കൂളാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മാമാങ്കം.
സപ്തംബര്‍ 28ന് റിലീസ് ചെയ്ത 'ഉദാഹരണം സുജാത'യ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മഞ്ജു വാര്യരുടെ കരിയറിലെ മറ്റൊരു മികച്ചവേഷമാണ് ചിത്രത്തിലെ സുജാത. നവാഗതനായ ഫാന്‍റം പ്രവീണാണ് ചിത്രത്തിന്‍റെ സംവിധാനം.