കൽപ്പറ്റ : മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സിനിമയായ റോഷാക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നു. മമ്മൂട്ടി തന്റെ അഭിനയ കരിയറിൽ ഇത്രയും നാളും അവതരിപ്പിക്കാത്ത ഒരു വേഷമാണ് റോഷാക്കിലേതെന്നാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ. ഇപ്പോഴിതാ പല റെക്കോർഡുകൾ തകർത്തുകൊണ്ട് റോഷാക്ക് മുന്നേറുമ്പോൾ പുതിയൊരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോഷാക്കിനുള്ള തിരക്ക് കാരണം കേരളത്തിൽ 46ൽ പരം സ്‌പെഷ്യൽ ലേറ്റ് നൈറ്റ് ഷോയാണ് തീയേറ്ററുകാർ ഒരുക്കിയിരിക്കുന്നത്. അതിൽ വയനാട്ടിൽ ആദ്യമായി 11:45ന് സ്‌പെഷ്യൽ ഷോ എന്നത് മമ്മൂട്ടി കമ്പനിയുടെ റോഷാക്ക് ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഴോണറുമായി നിസാം ബഷീർ എത്തിയപ്പോൾ മലയാളികൾ ഇന്ന് വരെ കാണാത്ത പുതിയ ദൃശ്യ ശബ്ദ ഭംഗി റോഷാക്കിലൂടെ നേടിയെടുത്തു.


ALSO READ : Rorschach Movie Review: മേക്കിങ്ങ് ഗംഭീരം പക്ഷെ കഥ പഴകിയത്; റോഷാക്ക് പ്രദർശനം കഴിയുമ്പോൾ സമ്മിശ്ര അഭിപ്രായം



റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടി അടുത്തിടെ എന്തുകൊണ്ട് കുടുംബ ചിത്രങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന ചോദ്യത്തിന് റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. "ഈ ചിത്രം ഫാമിലിക്ക് കാണാവുന്നതാണ്, എന്റെ എല്ലാ പടങ്ങളും ഫാമിലി കാണുന്നവയാണ്. ഓരോ കുടുംബത്തിനും ഓരോ കഥയാണ്. ഇതു ഒരു കുടുംബത്തിന്റെ കഥയാണ്. ഒരു ഭാര്യ-ഭർത്താവ് കഥയാണ് ഈ ചിത്രത്തിന്റേത്" മമ്മൂട്ടി പറഞ്ഞു.


മമ്മൂട്ടിക്ക് പുറനെ ചിത്രത്തിൽ ബിന്ദു പണിക്കർ, ഷറഫുദീൻ, സഞ്ജു ശിവരാം, ഗ്രേസ് ആന്റണി, കോട്ടയം നസീർ തുടങ്ങിയവരുടെ പ്രകടനങ്ങൾ മികച്ച അഭിപ്രായങ്ങൾ നേടുകയാണ്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ - ചിത്ര സംയോജനം- കിരൺ ദാസ്, സംഗീതം- മിഥുൻ മുകുന്ദൻ, കലാ സംവിധാനം- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ചമയം- റോണക്സ് സേവ്യർ ആൻഡ് എസ്സ് ജോർജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ- ബാദുഷ, പിആർഒ പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.