ദുബായ്: മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ഇത് ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുന്നത്. യുഎഇ ഗോൾഡൻ വിസയ്ക്ക് 10 വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടുപേരും അടുത്ത ദിവസങ്ങളില്‍ തന്നെ ദുബായിലെത്തി ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.  നേരത്തെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. സിനിമാതാരങ്ങളെ കൂടാതെ ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയ്ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.  മാത്രമല്ല നിരവധി പ്രവാസി വ്യവസായികൾക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു.  


Also Read: Suresh Gopi: ചാണകം വിളിയില്‍ അതൃപ്തി ഇല്ല, ആ വിളി നിര്‍ത്തരുത്... സുരേഷ് ഗോപി


വിവിധ മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് യുഎഇ നല്‍കുന്ന ഒരു ആദരമാണ് പത്തുവര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ. ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, കോഡര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.