അബുദാബി: മമ്മൂട്ടിയും മോഹന്‍ലാലും യുഎഇ ഭരണകൂടത്തിൽ നിന്ന് പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഇരുവരും വിസ പതിച്ച പാസ്‍പോര്‍ട്ട് ഏറ്റുവാങ്ങിയത്. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രവാസി വ്യവസായി എം.എ യൂസഫലിക്കൊപ്പം റോള്‍സ്റോയ്‍സ് കാറിലാണ് ഇരുവരും ഗോള്‍ഡന്‍ വിസ (Golden Visa) സ്വീകരിക്കാനെത്തിയത്.  അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറാഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്‍പോര്‍ട്ടുകള്‍ താരങ്ങൾക്ക് കൈമാറിയത്. 



Also Read: മമ്മൂട്ടിക്കും മോഹൻലാലിനും ഗോൾഡൻ വിസ നൽകി യുഎഇ


മലയാള സിനിമയ്ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് മോഹന്‍ലാല്‍ (Mohanlal) പ്രതികരിച്ചു. സിനിമാ നിര്‍മാണത്തിന് പിന്തുണ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. യുഎഇ സര്‍ക്കാറിന്റെ ആദരവ് സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മമ്മൂട്ടി തങ്ങൾക്ക് മലയാളികള്‍ നല്‍കിയ അംഗീകാരമാണിതെന്നും വ്യക്തമാക്കി. 



ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി പ്രയത്‍നിച്ച എം.എ യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു.  ഇരുവരും രണ്ട് ദിവസം മുമ്പാണ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബൈയിൽ എത്തിയത്.  ഇരുവരും എംഎ യൂസഫലിയുടെ സഹോദരന്‍ എം.എ അഷ്‍റഫലിയുടെ മകന്റെ വിവാഹ ചടങ്ങിലും പങ്കെടുത്തു. 
വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ പൊതുവേ നല്‍കുന്നത്. ഇതിന് മുമ്പ് ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.