മെൽബൺ: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഓസ്ട്രേലിയയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. കൊവിഡ് കാലത്ത് ഓസ്‌ട്രേലിയയിൽ കുടുങ്ങി പോയ മലയാളികളെ നാട്ടിൽ മടങ്ങിയെത്തിച്ചതിലൂടെ ശ്രദ്ധേയരായ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ പുതിയ സേവന പദ്ധതികളുമായി രംഗത്ത്. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഓസ്ട്രേലിയൻ ഇന്റർനാഷണൽ ഘടകമാണ് നവീന പദ്ധതികളുമായി ശ്രദ്ധേയമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജെനോ ജേക്കബ് ( ഹോബാർട്ട് ) ആണ് ആസ്‌ട്രേലിയ ഘടകം പ്രസിഡന്റ്. ടൗൺസ്വിൽ നിന്നുള്ള വിനോദ് കൊല്ലംകുളമാണ് ജനറൽ സെക്രട്ടറി. ബിനോയ്‌ തോമസ് (ഗോൾഡ് കോസ്റ്റ് ) രക്ഷാധികാരിയും ബിനോയ്‌പോൾ ( പെർത്ത് ) ട്രഷററുമാണ്. മെൽബണിൽ നിന്നുള്ള അനസ് കുളങ്ങരയും ജിജോ ബേബിയും വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും എന്നിവരാണ് പുതുതായി ചുമതലയേറ്റ ഭാരവാഹികൾ.



മദനൻ ചെല്ലപ്പൻ ( MAV, മെൽബൺ ), സോയിസ് ടോം, ( ഹോബാർട്ട് ) എബി എബ്രഹാം ( മെൽബൺ ) തുടങ്ങിയവർ പുതിയ ഭാരവാഹികളുടെ പട്ടികയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. റോബർട്ട്‌ കുര്യാക്കോസ് ( ഗോൾഡ് കോസ്റ്റ് ) ആണ് ഇന്റർനാഷണൽ കമ്മറ്റി പ്രതിനിധി. നാട്ടിൽ അവശത അനുഭവിക്കുന്ന ആദിവാസികൾ ഉൾപ്പടെയുള്ള ജന വിഭാഗങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള പദ്ധതികൾ ഫാൻസ് അസോസിയേഷൻ നടപ്പിലാക്കി വരുന്നുണ്ട്. ആതുര സേവന രംഗത്ത് കൂടുതൽ സഹായ പദ്ധതികൾ വൈകാതെ ആരംഭിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജെനോ ജേക്കബും അറിയിച്ചു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.