കണ്ണൂർ സ്ക്വാഡിന് ശേഷമുള്ള മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നാളെ ഈസ്റ്റർ ദിനത്തിലുണ്ടാകും. ഏപ്രിൽ ഒമ്പതിന് വൈകിട്ട് ആറ് മണിക്ക് മലയാളത്തിലെ മെഗാസ്റ്റാറിന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിടുമെന്ന് മമ്മൂട്ടി അറിയിച്ചു. അതേസമയം ചിത്രത്തിന്റെ സംവിധായകൻ ആരെന്ന് സസ്പെൻസും വെച്ചുകൊണ്ടാണ് മമ്മൂട്ടി ടൈറ്റിൽ അനൗൺസ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. ബി ഉണ്ണികൃഷ്ണൻ സിനിമ ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി കമ്പനിക്ക് പുറത്തുള്ള പ്രൊഡഷനൊപ്പം മമ്മൂട്ടി കൈകോർക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അതേസമയം പുതുമുഖ സംവിധായകനാണോ ഈ മമ്മൂട്ടി ചിത്രം ഒരുക്കുന്നത് എന്ന തരത്തിലുള്ള സംശങ്ങളും അഭ്യുഹങ്ങളും നിലനിൽക്കുന്നുണ്ട്. കൂടാതെ മിഥുൻ മാനുവേൽ രചിക്കുന്ന വൈശാഖ് ചിത്രമായിരിക്കാമെന്നും ചില സിനിമ ഗ്രൂപ്പികളിൽ ചർച്ചയാകുന്നുണ്ട്.


ALSO READ : Raveena Nair : ജൂണിലെ ഫിദയ്ക്ക് മാംഗല്യം



അതേസമയം കണ്ണൂർ സ്ക്വാഡിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. പൂനെ, കണ്ണൂർ, വയനാട് എന്നിവടങ്ങളിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. റോബി വർഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ്  എസ് ജോർജാണ്.


മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെയും വേഫാറർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥയും സാംഭഷണവും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് പുറമെ പോസ്റ്ററിൽ മറ്റ് മൂന്ന് പേരെയും അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.