കൊച്ചി : മമ്മൂട്ടിയെ (Mammootty) കേന്ദ്രപാത്രമാക്കി നവാഗതയായ രതീന ഒരുക്കുന്ന പുഴു സിനിമയുടെ (Puzhu Movie) ടീസർ ഇപ്പോൾ സിനിമ ആരാധകർക്കിടയിൽ ചർച്ചയായി കൊണ്ടരിക്കുകയാണ്. മമ്മൂട്ടി ഒരു നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രമായിട്ടാണ് എത്തുന്നതെന്നാണ് ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡിന്റെ സ്വഭാവ നിറമെന്താകുമെന്നാണ്,


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് അഭിപ്രായങ്ങളാണ് നിലവിൽ ടീസറിന് പിന്നാലെ മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡിനെ ചുറ്റിപറ്റിയുള്ളത്. ഒന്ന് താരം ഒരു കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പീഡോഫയൽ) കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രണ്ടാമതായി നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് (ടോസിക് പേരന്റിങ്) ആരാധകരിൽ ഒരുപക്ഷം പ്രതീക്ഷിക്കുന്നത്. 


ALSO READ : Puzhu Teaser : മമ്മൂട്ടി വില്ലനോ നായകനോ? സസ്പെൻസ് നിറച്ച് പുഴു സിനിമയുടെ ടീസർ


കൂടാതെ നേരത്തെ സിനിമ പ്രഖ്യാപിച്ചതിന് ശേഷം ഡിജിറ്റൽ മാധ്യമമായ ക്യൂവിന് നൽകി അഭിമുഖത്തിൽ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന പാർവതി തിരുവോത്ത് പറയുന്നുണ്ട് മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച അറിഞ്ഞാൽ എല്ലാവരും ഞെട്ടിപോകുമെന്ന്. മമ്മൂട്ടി ഇതിന് മുമ്പ് ഇത്തരത്തിൽ ഒരു വേഷം കൈകാര്യം ചെയ്തിട്ടില്ല എന്നാണ് പാർവതി അന്ന് അഭിമുഖത്തിൽ അറിയിച്ചിരുന്നത്.


മമ്മൂട്ടി ഇതിന് മുമ്പ് ചെയ്യാത്ത ഒരു കഥാപാത്രമാകുമ്പോൾ താരം പുഴുവിൽ പീഡോഫയൽ കഥാപാത്രമായിരിക്കാമെന്ന് അനുമാനിക്കേണ്ടി വരും. കാരണം നേരത്തെ വർഷം എന്ന സിനിമയിൽ മമ്മൂട്ടി ടോസിക് പേരന്റിങ് പോലെയുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. 


ALSO READ : Alone Movie | എലോൺ ഉടനെത്തുമോ? പുതിയ പോസ്റ്റർ പങ്കുവച്ച് ഷാജി കൈലാസ്


ഇന്നലെ ജനുവരി ഒന്നിനാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വരുന്നത്. ചിത്രത്തിന്റെ ടീസറിൽ മമ്മൂട്ടിയെയും, ബാല താരം വാസുദേവ് സജീഷിനെയും ആണ് അവതരിപ്പിച്ചിരിക്കുന്നത്. പുഴുവിൽ മമ്മൂട്ടി ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.



ALSO READ : ഉള്ളിലൊന്നും പുറത്ത് വേറൊന്നും' ; കിടിലൻ റാപ്പുമായി ഫെജോ, ആരാധകർക്ക് നാരദൻ ടീമിന്റെ ന്യൂഇയർ സമ്മാനം


മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് സഹനിർമാതാവ്. രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.