കൊച്ചി: ശ്രീനാഥ് ഭാസിയുടെ വിലക്ക് തെറ്റാണെന്ന് മമ്മൂട്ടി. തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ  റോഷാക്കിന്റെ പ്രസ് മീറ്റിൽ പങ്കെടുക്കവെയാണ് ഇക്കാര്യം  അദ്ദേഹo പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിലും താരം തൻറെ നിലപാട് വ്യക്തമാക്കിയിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാകില്ലെന്നും സാമാന്യമായ ധാരണയാണ് ഇതിൽ ഉണ്ടാകേണ്ടതെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. 


നമ്മൾ തമ്മിലുള്ള ചോദ്യത്തിനും ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല. അതിനെ പറ്റി ചർച്ച ചെയ്താൽ ഒരു ദിവസം മതിയാകാതെ വരും. ഓരോരുത്തരും അവരവർ നേരിടുന്ന ചോദ്യങ്ങൾക്കാണ് മറുപടി പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല.അതിന് സാമാന്യമായ ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കട്ടെയെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.