എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരേയും നിയോഗിച്ചിട്ടില്ലെന്ന് മമ്മൂട്ടി
തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരേയും നിയോഗിച്ചിട്ടില്ലെന്ന് മമ്മൂട്ടി. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും മമ്മൂട്ടി പ്രതികരിച്ചു.
തിരുവനന്തപുരം: തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരേയും നിയോഗിച്ചിട്ടില്ലെന്ന് മമ്മൂട്ടി. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും മമ്മൂട്ടി പ്രതികരിച്ചു.
വിവാദത്തിന്‍റെ പുറകെ ഞാൻ പോകാറില്ല. നമുക്കു വേണ്ടത് അർഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. തനിക്ക് വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
മനോരമ ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. കസബ വിഷയത്തില്‍ പാര്‍വതിയ്ക്ക് നേരെ സൈബര്‍ ആക്രമണം നടന്നതിന് ശേഷം ആദ്യമായാണ് മമ്മൂട്ടി തന്‍റെ നിലപാട് വ്യക്തമാക്കുന്നത്.