Turbo box office collection: വെറും 4 ദിവസം കൊണ്ട് 52.11 കോടി! ബോക്സ് ഓഫീസ് തൂക്കി ടർബോ ജോസ്
Turbo enters elite 50 crore club: കേരളത്തിൽ നിന്ന് മാത്രം റിലീസ് ദിനത്തിൽ 6.2 കോടി രൂപ വാരിക്കൂട്ടിയ ടർബോ ബോക്സ് ഓഫീസ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
ബോക്സ് ഓഫീസിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് മലയാളത്തിൽ നിന്ന് മറ്റൊരു സിനിമ കൂടി. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ടർബോ എന്ന ചിത്രം 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. വെറും നാല് ദിവസം കൊണ്ട് ആഗോള തലത്തിൽ 52.11 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് മമ്മൂട്ടി കമ്പനി നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
70ഓളം രാജ്യങ്ങളിലാണ് ടർബോ റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ തന്നെ മമ്മൂട്ടി ചിത്രം റെക്കോർഡുകൾ വാരിക്കൂട്ടുകയായിരുന്നു. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് ടർബോ വാരിക്കൂട്ടിയത്. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ മാസ് ലുക്കും ആക്ഷൻ രംഗങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈപ്പുകൾ.
ALSO READ: തിരിച്ചുവരവ് ആഘോഷമാക്കി ആസിഫ് അലി; കട്ട സപ്പോർട്ടുമായി ബാപ്പയും ഉമ്മയും
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് 'ടർബോ'. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ചിത്രത്തിൽ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ടർബോയിലെ മറ്റ് സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ടർബോ ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന 'ടർബോ'. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് എന്നതും പ്രധാന സവിശേഷതയാണ്.
ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy