വേഷപ്പകർച്ചകളിൽ എന്നും വ്യത്യസ്തത തേടാറുള്ള താരമാണ് മമ്മൂട്ടി. സമീപകാല ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ മാത്രം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. അത്തരത്തിൽ വീണ്ടും പ്രേക്ഷകരെ പ്രകടനം കൊണ്ട് അമ്പരപ്പിച്ചിരിക്കുകയാണ് കാതൽ ദി കോർ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മെഗാ സ്റ്റാർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റൊരു സൂപ്പർ താരവും ചെയ്യാൻ മടിക്കുന്ന വേഷത്തിനാണ് കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടി ജീവൻ നൽകിയത്. മാത്യു ദേവസിയായി മമ്മൂട്ടി തകർത്താടുകയും ഒപ്പം ജിയോ ബേബി എന്ന സംവിധായകൻ പതിവ് പോലെ പ്രേക്ഷകരെയും സമൂഹത്തെയും ഒരുപോലെ ചിന്തിപ്പിക്കുകയും ചെയ്തപ്പോൾ കാതലിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം ലഭിച്ചത്. മാത്രമല്ല, മികച്ച മൗത്ത് പബ്ലിസിറ്റി കൂടിയായപ്പോൾ കാതൽ മമ്മൂട്ടി കമ്പനിയിൽ നിന്നുള്ള മറ്റൊരു ഹിറ്റാകുമെന്ന് ഉറപ്പായി കഴിഞ്ഞു.


ALSO READ: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ്


മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ നടന്ന ഷോകളിൽ എല്ലാം കാതലിന് മികച്ച ബുക്കിംഗ് ആണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുൾ ആകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യ ദിനം കാതൽ ഒരു കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം ചിത്രം എത്ര നേടി എന്ന കണക്കുകൾ ലഭ്യമായിട്ടില്ല. 


റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നീ ഹിറ്റുകൾക്ക് ശേഷം എത്തിയ നാലാമത്തെ ചിത്രമാണ് കാതൽ. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ജ്യോതിക എത്തിയിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്ന സവിശേഷതയുമുണ്ട്. വേഫറർ ഫിലിംസാണ് കാതൽ വിതരണത്തിച്ചത്. 


ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.