തിയേറ്ററുകളിൽ ആളിക്കത്തിയ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിലേയ്ക്ക് എന്ന് റിപ്പോർട്ട്. നവാ​ഗതനായ റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ഈ മാസം അവസാനത്തോടെ ഒടിടിയിലെത്തും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 28ന് ചിത്രം ഒടിടിയിലെത്തും എന്നാണ് പുറത്തുവരുന്ന വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏത് പ്ലാറ്റ്ഫോമിൽ ആകും ചിത്രത്തിന്റെ സ്ട്രീമിം​ഗ് നടക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരത്തെ, സോണി ലിവ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, പിന്നീട് സ്ട്രീമിംഗ് അവകാശം സോണി ലിവിന് ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരണം ലഭിച്ചതായി ഒടിടി പ്ലെ റിപ്പോർട്ട് ചെയ്തു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാകും കണ്ണൂർ സ്ക്വാഡിന്റെ സ്ട്രീമിം​ഗ് അവകാശം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


ALSO READ: ലോകേഷ് - വിജയ് തകർത്ത ആദ്യ പകുതി; കൈവിട്ടുപോയ രണ്ടാം പകുതി; ലിയോ റിവ്യൂ


വലിയ പ്രൊമോഷനോ ഹൈപ്പോ ഇല്ലാതെയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തിയേറ്ററുകളിലെത്തിയത്. നവാ​ഗതർക്കൊപ്പമുള്ള മമ്മൂട്ടിയുടെ പരീക്ഷണങ്ങൾ ഒരിക്കൽക്കൂടി വിജയിച്ചു എന്ന് തന്നെയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം വാരവും വിജയകരമാക്കിയ ചിത്രം കഴിഞ്ഞ ​ദിവസം 75 കോടി ക്ലബ്ബിൽ കയറിയിരുന്നു. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.