മമ്മൂട്ടി ‌പ്രധാന കഥാപാത്രമായി എത്തുന്ന  തെലുങ്ക് ചിത്രമായ ഏജന്റിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സുരേന്ദ്രൻ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രം ഈ വർഷം ഒക്റ്റോബർ 12 ന് എത്തുമെന്നാണ് ആദ്യം പ്രഖാപിച്ചത്. എന്നാൽ ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു. 2023 ജനുവരി 15 ന് സംക്രാന്തി ​ദിനത്തിൽ ചിത്രം എത്തുമെന്നാണ് നിർമ്മാതാക്കളായ എ.കെ എൻ്റെർടെയ്ൻമെന്റ്സ്  അറിയിച്ചിരിക്കുന്നത്. മൂന്ന് വർഷത്തിനു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്.