മലയാളി പ്രേക്ഷകർ നെഞ്ചോടുചേർത്ത കഥാപാത്രങ്ങളാണ് അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ ആക്ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ  ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു അറക്കൽ മാധവനുണ്ണിയെന്ന മമ്മൂട്ടിയുടെ കഥാപാത്രം. മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്യേട്ടൻ. അക്കാലത്തെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ് - രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.


അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേർന്ന് നി‍ർമിച്ച ചിത്രം 25 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ  അകമ്പടിയോടെ എത്തുകയാണ്.


ALSO READ: ഓണം കളറാക്കാൻ ആസിഫ് അലി; കിഷ്കിന്ധാകാണ്ഡത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു


ദൃശ്യവിസ്മയങ്ങളുടെ നവ്യമായ അനുഭൂതിയോടെ തന്നെ ജനപ്രിയമായ ഈ ചിത്രം പ്രേഷകർക്ക് മുന്നിലെത്തുന്നു. അമ്പലക്കര ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം മാറ്റിനി നൗ എന്ന കമ്പനിയാണ് 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത്. പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും സമ്പന്നമായ അറക്കൽ തറവാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങ ളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


കാലം എത്ര കടന്നാലും മാധവനുണ്ണിയെന്ന കഥാപാത്രത്തിന് ഏറെ പ്രസക്തിയുണ്ട്. അതുതന്നെയാണ് പ്രേഷകർ ഈ ചിത്രത്തെ നെഞ്ചോടു ചേർത്തതും. 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ ആദ്യമെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. ഈ ചിത്രത്തിൻ്റെ 4k  വിഷ്യൽ ട്രാൻഫ്ഫർ നടത്തിയിരിക്കുന്നത് യുഎസിലാണ്.


ശോഭന, സായ്കുമാർ, മനോജ്.കെ.ജയൻ എൽ.എഫ്. വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഗാനങ്ങൾ- ഗിരീഷ് പുത്തഞ്ചേരി. സംഗീതം- രാജാമണി. ഛായാഗ്രഹണം- രവി വർമ്മൻ. എഡിറ്റിംഗ്- എൽ. ഭൂമിനാഥൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും. പിആർഒ- വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.