മമ്മൂട്ടിയുടെ സിനിമ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ സക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയാണ് സക്കൻഡ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.  റോണി വർഗീസ്, ശബരീഷ്, അസീസ് എന്നിരെയാണ് സക്കൻഡ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. റോബി വർഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ്  എസ് ജോർജാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെയും വേഫാറർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥയും സാംഭഷണവും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് പുറമെ പോസ്റ്ററിൽ മറ്റ് മൂന്ന് പേരെയും അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


ALSO READ : Chattambi Movie OTT : ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി ഒടിടിയിൽ എത്തി; എവിടെ കാണാം?



മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ. പ്രവീൺ പ്രഭാകറാണ് എഡിറ്റർ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം. കാതൽ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.


2022 ഡിസംബറിൽ കോട്ടയം പാലയിൽ വെച്ച് ചിത്രത്തിന്റെ പൂജ നടന്നിരുന്നു. നിലവിൽ പൂനെയിൽ ചിത്രത്തിന്റെ പുതിയ ഷെഡ്യുൂൾ പുരോഗമിക്കുകയാണ്. പൂനെയ്ക്ക് പുറമെ കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവടങ്ങളിൽ വെച്ചാകും ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.