മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം റോഷാക്ക് ഇന്ന് അർധരാത്രിയിൽ മുതൽ ഒടിടിയിലെത്തും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ്‌ ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഒക്ടോബർ 7 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് റോഷാക്ക്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സിനിമയാണ് റോഷാക്ക്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്. മമ്മൂട്ടിക്ക് പുറനെ ചിത്രത്തിൽ ബിന്ദു പണിക്കർ, ഷറഫുദീൻ, സഞ്ജു ശിവരാം, ഗ്രേസ് ആന്റണി, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ എടുത്ത് പറയേണ്ടത് മമ്മൂട്ടി എന്ന അതുല്യ നടന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ്. കഥയ്ക്ക് അനുസരിച്ച് ഗംഭീരമായി ലൂക്ക് ആന്റണി തിരശീലയിൽ എത്തുന്നുണ്ട്. 


ALSO READ : സുരാജിന്റെ ഓഫ‍ർ ഇതാ... അഡ്വ മുകുന്ദനുണ്ണിയുടെ സക്സസ് ഫോ‍ർമുല പഠിക്കാം, ഇത്രയും ചെയ്താൽ മതി


മേക്കിങാണ് എടുത്ത് സൂചിപ്പിക്കേണ്ട മറ്റൊരു സവിശേഷത. സംവിധായകൻ നിസാം ബഷീർ മനോഹരമായി സിനിമ ഒരുക്കിയിട്ടുണ്ട്. മികച്ച ഒരു ത്രില്ലിങ് അനുഭവം നൽകാൻ ചിത്രത്തിന് സാധിച്ചിരുന്നു. അഭിമുഖങ്ങളിൽ മമ്മൂട്ടി പറഞ്ഞതുപോലെ ഒരു എക്സപ്പീരിമെന്റ്റ് സിനിമ തന്നെയാണ് റോഷാക്ക്. ആ എക്സപ്പീരിമെന്റ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യും.  ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന ജോണറിനോട് ചിത്രം 100% നീതി പുലർത്തിയിട്ടുണ്ട്.


സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ - ചിത്ര സംയോജനം- കിരൺ ദാസ്, സംഗീതം- മിഥുൻ മുകുന്ദൻ, കലാ സംവിധാനം- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ചമയം- റോണക്സ് സേവ്യർ ആൻഡ് എസ്സ് ജോർജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ- ബാദുഷ, പിആർഒ പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ