കൊച്ചി : മമ്മൂട്ടിയെ (Mammootty) കേന്ദ്രകഥാപാത്രമാക്കി സ്റ്റൈലിഷ് ഹിറ്റ് മേക്കർ അമർ നീരദ് (Amal Neerad) ഒരുക്കുന്ന ഭീഷ്മ പർവ്വം (Bheeshma Parvam) സിനിമയുടെ തിയറ്റർ റിലീസ് നീട്ടി. ഫെബ്രുവരി 24ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാർച്ച് 3ലേക്ക് മാറ്റിവെച്ചു.  അതേസമയം ചിത്രത്തിന്റെ ടീസർ നാളെ പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയതിന് ശേഷം മറ്റ് പ്രൊമോഷനുകൾ പദ്ധതിയിടവെയാണ് കോവിഡ് മൂന്നാം തരംഗം വെല്ലിവിളിയായി എത്തിയത്. സൗബിൻ ഷഹീർ,ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനോ ജോസഫ്, കെപിഎസി ലളിത, നാദിയ മൊയ്തുവും ലെനയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തു. കുടാതെ തബു കേമിയോ റോളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.


ALSO READ : Bheeshma Parvam | ആറാട്ടുമായി ക്ലാഷിനില്ല; ഭീഷ്മ പർവ്വം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു



മോഹൻലാൽ ചിത്രം ആറാട്ടുമായി ക്ലാഷ് ഒഴുവാക്കാനാണ് ചിത്രത്തിറെ റിലീസ് നീട്ടിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പശ്ചത്തലത്തിൽ ആറാട്ടിന്റയും റിലീസ് ഒരാഴ്ചത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഫെബ്രുവരി 18നാണ് മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തുനക. 


കോവിഡിനെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ വീണ്ടും തുറന്നതിന് ശേഷം ആദ്യമായി പ്രദർശനത്തിനെത്തുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും ഭീഷ്മ പർവ്വത്തിനുണ്ട്.  മാർച്ച് മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രം ടൊവീനോ-ആഷിഖ് അബു കൂട്ടുകെട്ടിലെ നാരദനുമായി ഏറ്റുമുട്ടും.


ALSO READ : Thalaivar 169 | തലൈവർ 169 ; രജിനിയുടെ അടുത്ത ചിത്രം ബീസ്റ്റിന്റെ സംവിധായകന്റെ കൂടെ


2007ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം  ബിഗ് ബിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗമായ "ബിലാൽ" (Bilal) ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. പക്ഷെ ബിലാൽ മാറ്റിവെച്ച് ഭീഷ്മ പർവ്വം നിർമിക്കുകയായിരുന്നു.


രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.