തിയേറ്ററുകളില്‍ വന്‍ സ്വീകാര്യത നേടി കുതിക്കുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ചിത്രം ബ്ലോക് ബസ്റ്ററായി മാറിക്കഴിഞ്ഞു. വെറും 4 ദിവസം കൊണ്ട് കണ്ണൂര്‍ സ്‌ക്വാഡ് 31 കോടിയാണ് നേടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചാം ദിവസത്തിലേയ്ക്ക് കടന്ന ചിത്രം കേരളത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുനന്നത്. കേരളത്തില്‍ മാത്രം 17 കോടിയിലധികമാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍. കാര്യമായ പ്രൊമോഷന്‍ ഒന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രത്തെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്നാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ ദിനം മുതല്‍ തന്നെ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു.  


ALSO READ: പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു


ആഗോളതലത്തിലും കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുഎഇയില്‍ നിന്ന് ഇതിനോടകം തന്നെ 10.31 കോടി ഗ്രോസ് കളക്ഷന്‍ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്ത് അമേരിക്കയില്‍ രണ്ടാം വാരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളിലെത്തിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.