Kaathal Movie: ഇടത് സ്ഥാനാർഥിയായി മമ്മൂട്ടി; കാതൽ സിനിമയിലെ ലുക്ക് പുറത്ത്
Mammootty Kaathal Movie തീക്കോയി പഞ്ചായത്തിലെ മത്സരിക്കുന്ന ഇടത് സ്ഥാനാർഥിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്
കൊച്ചി : ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി-ജിയോ ബേബി ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്ത്. ഇടത് സ്ഥാനാർഥിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടത് സ്വതന്ത്ര സ്ഥാനാർഥിയുടെ ഫ്ലെക്സ് ബോർഡിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാതൽ ദി കോർ.
മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ. 'കാതൽ ദി കോർ' എന്നാണ് സിനിമയുടെ മുഴുവൻ പേര്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും. തീയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ.
ഒക്ടോബർ 20ന് കൊച്ചിയിൽ ആരംഭിച്ച കാതിലിന്റെ ഷൂട്ടിങ് മറ്റ് ഷെഡ്യുളുകളിലായി തൊടുപ്പുഴയിലും മറ്റ് ഇടങ്ങളിലുമായി ചിത്രീകരിക്കും. ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും അൽപമേറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ.
ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. കഴിഞ്ഞ വർഷം ഒടിടിയിലൂടെ റിലീസായ ഉടൻപിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...