Live Movie Ott: മംമ്ത മോഹൻദാസ് ചിത്രം `ലൈവ്` ഒടിടിയിൽ; എവിടെ കാണാം?
Live Movie Ott Update: ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്ന മനോരമ മാക്സിലാണ് മംമത് കേന്ദ്ര കഥാപാത്രമായ ലൈവ് സ്ട്രീം ചെയ്യുന്നത്.
മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ലൈവ് ഒടിടിയിലെത്തി. കഴിഞ്ഞ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് വലിയ വിജയം നേടാനായിരുന്നില്ല. മാധ്യമങ്ങളെയും വ്യാജ വാർത്തകളെയും കുറിച്ചു സംസാരിക്കുന്ന ഒരു ചിത്രമാണ് ലൈവ്. മനോരമ മാക്സ് ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന്, ജൂൺ 27 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീം ചെയ്ത് തുടങ്ങി.
മംമ്ത മോഹൻദാസിനൊപ്പം സൗബിൻ ഷാഹിറും ഷൈൻ ടോം ചാക്കോയും പ്രിയ വാര്യറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരുത്തീ സിനിമയ്ക്ക് ശേഷം വി.കെ പ്രകാശ് ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും ലൈവിനുണ്ട്. സോഷ്യൽ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയത്. ഫിലിംസ് 24ന്റെ ബാനറിൽ ദർപ്പൺ ബങ്ഗേജയും നിതിൻ കുമാറും ചേർന്നാണ് സിനിമ നിർമിച്ചത്. എസ് സുരേഷ് ബാബുവാണ് സിനിമയുടെ രചന.
Also Read: OTT releases: വീരൻ മുതൽ ലസ്റ്റ് സ്റ്റോറീസ് 2 വരെ; ഈ ആഴ്ച റിലീസാകുന്ന പുതിയ ചിത്രങ്ങളും ഷോകളും
മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. നടൻ മുകുന്ദൻ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുനിൽ എസ് പിള്ളിയാണ് എഡിറ്റർ. അൽഫോൺസ് ജോസഫാണ് ചിത്രത്തിന്റെ സംഗീതം നൽകുന്നത്. ദന്തു രഞ്ജീവ് രാധയാണ് ലൈവിന്റെ കല സംവിധായകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...