സോഷ്യൽ മീഡിയ കീഴടക്കിയ വേട്ടയനിലെ 'മനസ്സിലായോ' എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ചു വാര്യരും ആടി തകർത്ത മനസ്സിലായോ ഗാനം സിനിമ റിലീസ് ചെയ്യും മുൻപ് തന്നെ ഹിറ്റ് ആയിരുന്നു. വീഡിയോ കൂടി എത്തിയതോടെ ​ഗാനം വീണ്ടും തരം​ഗം സൃഷ്ടിക്കുകയാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ച ഗാനമാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൂപ്പർ സ്റ്റാറിനൊപ്പം ചുവന്ന സാരി അണിഞ്ഞ് കൊണ്ടുള്ള മഞ്ചുവിന്റെ പവർ പാക്ക്ഡ് പെർഫോമൻസ് ആരാധകർ ഏറ്റെടുത്തിരുന്നു. അനിരുദ്ധ് രവിചന്ദർ, അന്തരിച്ച മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പർ സുബുവും വിഷ്ണു എടവനും ചേർന്നാണ് വരികൾ എഴുതിയത്.



എഐയുടെ സഹായത്തോടെയാണ് 13 വർഷങ്ങൾക്ക് മുമ്പ് അന്തരിച്ച മലേഷ്യ വാസുദേവന്റെ ശബ്ദം പുനസൃഷ്ടിച്ചത്. മലയാളവും തമിഴും കലർന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.  അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി  ദുഷാര വിജയൻ, റിതിക സിം​ഗ് തുടങ്ങി വൻ താരനിരയാണ് വേട്ടയ്യനിൽ അണിനിരന്നത്.


Also Read: Vettaiyan OTT Release Date: വേട്ടയൻ നവംബ‍ർ ഏഴിന് ഒടിടിയിൽ; എവിടെ കാണാം, വിറ്റുപോയത് 90 കോടിക്കെന്ന് റിപ്പോർട്ട്


 


രജനീകാന്തിന്റെ 170-ാമത്തെ ചിത്രമായ വേട്ടയ്യൻ ഓക്ടോബർ 10നാണ് തിയറ്ററുകളിലെത്തിയത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ  സുബാസ്കരൻ നിർമ്മിച്ച സിനിമ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് റിലീസ് ചെയ്തത്. ചിത്രം നവംബർ 7ന് ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. റിലീസ് ചെയ്ത ആദ്യ ദിനം 68.4 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ തുകയാണിത്. ഏകദേശം 90 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.