Manassilayo: സൂപ്പർ സ്റ്റാറിനോടൊപ്പം ആടിതകർത്ത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ; ട്രെന്റിംഗിൽ ഒന്നാമതെത്തി `മനസ്സിലായോ`
അനിരുദ്ധ് രവിചന്ദർ ഒരുക്കിയ മലയാളവും തമിഴും കലർന്ന തരത്തിലുള്ള ഗാനത്തിന്റെ ലിറിക്കൽ വിഡിയോ യൂട്യൂബ് ട്രന്റിംഗ് ലിസ്റ്റിൽ ഒന്നാമതെത്തി.
സോഷ്യൽ മീഡിയ കീഴടക്കി വേട്ടയ്യനിലെ 'മനസ്സിലായോ' ഗാനം. സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ചു വാര്യരും ആടി തകർത്ത മനസ്സിലായോ ഗാനം ഇതിനോടകം തന്നെ ട്രന്റിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ച ഗാനം പുറത്തിറങ്ങി ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.
സൂപ്പർ സ്റ്റാറിനൊപ്പം ചുവന്ന സാരി അണിഞ്ഞ് കൊണ്ടുള്ള മഞ്ചുവിന്റെ പവർ പാക്ക്ഡ് പെർഫോമൻസ് ആരാധകർ ഏറ്റെടുത്തു. അനിരുദ്ധ് രവിചന്ദർ, അന്തരിച്ച മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പർ സുബുവും വിഷ്ണു എടവനും ചേർന്നാണ് വരികൾ എഴുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തിറക്കിയത്.
Read Also: കടവന്ത്രയിൽ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ച് മൂടി? ഒരാൾ പിടിയിൽ
എഐയുടെ സഹായത്തോടെയാണ് 13 വർഷങ്ങൾക്ക് മുമ്പ് അന്തരിച്ച മലേഷ്യ വാസുദേവന്റെ ശബ്ദം പുനസൃഷ്ടിച്ചത്. മലയാളവും തമിഴും കലർന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി ദുഷാര വിജയൻ, റിതിക സിംഗ് തുടങ്ങി വൻ താരനിരയാണ് വേട്ടയ്യനിൽ അണിനിരക്കുന്നത്.
രജനീകാന്തിന്റെ 170-ാമത്തെ ചിത്രമായ വേട്ടയ്യൻ ഓക്ടോബർ 10ന് തിയറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന സിനിമ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ഇറക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.