Manjummel Boys Movie Collection: അധികമൊന്നും ആഡംബരങ്ങളില്ലാതെ വന്ന് തീയ്യേറ്റർ തൂക്കുന്ന അതേ പറവ മാജിക് ഇത്തവണ മഞ്ഞുമ്മലിലും ആവർത്തിക്കപ്പെടുകയാണ്.  വമ്പൻ കളക്ഷനാണ് ചിത്രം ഇതുവരെ നേടിയത്. കണക്ക് നോക്കിയാൽ അഞ്ച് ദിവസം കൊണ്ട് ചിത്രം 10 പുതിയ ചിത്രങ്ങൾ നിർമ്മിക്കാനുള്ള വരുമാനമാണ് നേടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട്  36.11കോടി കളക്ഷനാണ് നേടിയതെങ്കിൽ ഇപ്പോഴത് 40 കോടിയിലെത്തി നിൽക്കുകയാണ്.  ചിത്രത്തിൻറെ ബജറ്റ് ആകെ 14.5 കോടി രൂപയാണെന്ന് കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കിൽ പറയുന്നു. ആർട്ട് വർക്ക് ചിലവുകൾക്കായി 4.5 കോടിയാണ് ചിത്രത്തിന് ചിലവായത്. 


ചിദംബരത്തിന്റെ ആദ്യ ചിത്രമായ 'ജാൻ എ മൻ' സൂപ്പർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സും' ഏതാണ്ട്  ബ്ലോക്ക്ബസ്റ്ററടിക്കുമെന്നും ഉറപ്പായിരിക്കുകയാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. 


 



ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻറെ വിതരണം നിർവഹിച്ചത്. ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി.


ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വർഗീസ്, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ, വിഷ്ണു രഘു, അരുൺ കുര്യൻ എന്നിവരെ അണിനിരത്തി ചിദംബരം കാഴ്ച വെച്ച അതി മനോഹര പ്രകടനം എന്ന് തന്നെ ചിത്രത്തിനെ പറ്റി പറയാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.