മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനം തുടരുകയാണ്. 200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം എന്ന നേട്ടത്തിലേയ്ക്ക് വളരെ വേഗത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എത്തിയത്. മലയാളത്തിന് പുറമെ തമിഴ്‌നാട്ടിലും ചിത്രം വമ്പന്‍ ഹിറ്റായി മാറിയെന്ന ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വര്‍ഷം തമിഴകത്തെ ഏറ്റവും വലിയ ഹിറ്റായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറിക്കഴിഞ്ഞു. വളരെ ചെറിയ ബജറ്റിലെത്തി തമിഴ്‌നാട്ടിലെ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങളെയെല്ലാം പിന്നിലാക്കി കുതിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിന്റെ അഭിമാന ചിത്രമായി മാറിക്കഴിഞ്ഞു. രജനികാന്തിന്റെ ലാല്‍ സലാം, ശിവകാര്‍ത്തികേയന്റെ അയലന്‍, ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങളെല്ലാം മഞ്ഞുമ്മല്‍ ബോയ്‌സിന് മുന്നില്‍ വീണു. 


ALSO READ: തീ പാറും ആക്ഷൻ; ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ക്രെയ്ഗ് മാക്രേയെ ബഡേ മിയാൻ ഛോട്ടെ മിയാനിൽ


ഇപ്പോള്‍ ഇതാ സൂപ്പര്‍ താരം സൂര്യയുടെ ലൈഫ് ടൈം ബെസ്റ്റായ സിങ്കം 2 എന്ന ചിത്രത്തെയും മഞ്ഞുമ്മലിലെ പിള്ളേര്‍ പിന്നിലാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടില്‍ സിങ്കം 2ന്റെ ലൈഫ് ടൈം കളക്ഷനെയാണ് മറികടന്നിരിക്കുന്നത്. 60 കോടിയാണ് സിങ്കം 2 തമിഴ്‌നാട്ടില്‍ നിന്ന് നേടിയതെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഇതിനോടകം തന്നെ 61 കോടി നേടിക്കഴിഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 


ആദ്യ ദിനം തന്നെ ലഭിച്ച മൗത്ത് പബ്ലിസിറ്റിയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കുതിപ്പിന് കരുത്തായത്. കൂടാതെ, കൊടൈക്കനാല്‍ പശ്ചാത്തലമാക്കിയതും കമല്‍ ഹാസന്‍ ചിത്രമായ ഗുണയുടെ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയതും തമിഴകത്തെ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. സൂപ്പര്‍ സ്റ്റാറുകളില്ലാതെ 25 കോടി മാത്രം ബജറ്റില്‍ എത്തിയ ചിത്രം ഇതിനോടകം തന്നെ ആഗോള തലത്തില്‍ 220 കോടിയ്ക്ക് മുകളില്‍ നേടിക്കഴിഞ്ഞു. ഇപ്പോഴും തമിഴ്‌നാട്ടിലെ പല തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്ളാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.