Marakkar Arabikadalinte Simham : മരക്കാർ തീയറ്ററിലേക്ക് എത്തുമോ? മരക്കാരിന്റെ തിയേറ്റർ റിലീസിങ് സാധ്യതകൾ വീണ്ടും പരിശോധിക്കാൻ ഫിലിം ചേംബർ
ചിത്രത്തിൻറെ (Cinema) റിലീസിനായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലാകും (OTT Platform) റിലീസ് ചെയ്യുകയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Kochi : മരക്കാറിന്റെ (Marakkar Arabikadalinte Simham) തിയേറ്റർ റിലീസിങ് (theater Release) സാധ്യതകൾ ഫിലിം ചേംബർ (Film Chamber) വീണ്ടും പരിശോധിക്കുന്നു. ഇതിനായി നിർമ്മാതാക്കളും ഫിയോക്കിന്റെ (FEOUK) അംഗങ്ങളും ആയി ഇന്ന് വീണ്ടും ചർച്ച നടത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിൻറെ (Cinema) റിലീസിനായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലാകും (OTT Platform) റിലീസ് ചെയ്യുകയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
തിയേറ്റർ റിലീസിന്റെ സാദ്ധ്യതകൾ അവസാനമായി ഒന്നുകൂടെ പരിശോധിക്കാനാണ് ഫിലിം ചേംബർ ഇന്ന് വീണ്ടും ചർച്ച നടത്തുന്നത്. മരക്കാരിന്റെ റിലീസിന് 40 കോടി രൂപ അഡ്വാൻസായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തിയേറ്റർ ഉടമകൾ തയ്യാറായിരുന്നില്ല. കൂടാതെ കേരളത്തിലെ പരമാവധി തീയേറ്ററുകൾ ചിത്രത്തിനായി വിട്ട് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ആമസോൺ പ്രൈം വീഡിയോസിൽ റിലീസ് ചെയ്യും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിന്റെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാർ അറബി കടലിന്റെ ചിത്രം. ചിത്രം ഈ ഓണത്തിനും പൂജയ്ക്കും റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട കോവിഡ് രോഗബാധ മൂലം മാറ്റിവെക്കുകയായിരുന്നു.
പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ALSO READ: Antony Perumbavoor : തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജിവെച്ചു
കോവിഡ് മൂലം ചിത്രത്തിൻറെ റിലീസ് പലതവണ നീട്ടിക്കൊണ്ടു പോവേണ്ടി വന്നിരുന്നു. 2020 മാർച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...