കൊച്ചി: കുഞ്ഞാലി മരയ്ക്കാർ തീയേറ്ററുകളിലേക്കില്ലെന്ന് ഉറപ്പിച്ച് ഫിലിം ചേംബർ. ചിത്രത്തിൻറെ റിലീസ് ഒടിടി വഴി തന്നെയായിരിക്കും. ചിത്രം തീയേറ്റർ റിലീസുകൾക്കെത്തുമെന്ന ചർച്ചകൾ ഇതോടെ നിർത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

തീയേറ്റർ ഉടമകൾ വിട്ടു വീഴ്ച ചെയ്തിലെന്നും ഫിലിം ചേംബർ വിമർശിച്ചു. നഷ്ടം വന്നാൽ നികത്തണമെന്ന ഉപാധി ഇതോടെ ഫിയോക് തള്ളി എന്നും ഫിലിം ചേംബർ വ്യക്തമാക്കി.


ALSO READ: Marakkar Arabikadalinte Simham on OTT : ഒടുവിൽ തീരുമാനമായി; മരക്കാർ തീയേറ്ററുകളിൽ എത്തില്ല; ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം


അതേസമയം ചിത്രം തീയേറ്റർ റിലീസിന് തന്നെ എത്തണമെന്ന് ഫിയോക് വാശി പിടിക്കരുതെന്ന് പറഞ്ഞ് ലിബർട്ടി ബഷീർ അടക്കമുള്ളവർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുമെന്ന് കരുതുന്നത്. 100 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രമാണിത്. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.

 

 

 

ALSO READ: Marakkar Arabikadalinte Simham Release : മരക്കാറിന്റെ തിയേറ്റർ റിലീസിന് 10 കോടി അഡ്വാൻസ് നൽകാമെന്ന് ഫിയോക്ക്


ഒടിടി അഡ്വാൻസിനത്രയും തുക എങ്കിലും തീയേറ്റർ റിലീസിന് നൽകണമെന്നായിരുന്ന മരക്കാറിൻറെ നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. കേരളത്തിലെ പരമാവധി തീയ്യേറ്ററുകൾ ചിത്രത്തിൻറ റീലീസിനായി വിട്ട് നൽകണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.