ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ എന്ന ചിത്രം ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്‍റെ കളക്ഷൻ 600 മില്ല്യൺ ക്രോസ് ചെയ്തുകഴിഞ്ഞു. ചിത്രത്തിനകത്തെ സ്പോയിലറുകളും സസ്പൻസുകളും ഭൂരിഭാഗം ആരാധകരും മനസ്സിലാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ചിത്രത്തിൽ ഉൾപ്പെടുത്താതെ ഒഴിവാക്കിയ ഒരു കഥാ സന്ദർഭത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിൽ വില്ലനായ നേമോറും നായികയായ ഷൂരിയും തമ്മിലെ ഒരു ലവ് ട്രാക്ക് ചിത്രത്തിന് വേണ്ടി ആദ്യം പ്ലാൻ ചെയ്തിരുന്നു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്ററാണ് ഇപ്പോൾ ഈ കാര്യം വെളിപ്പെടുത്തിയത്. ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ എന്ന ചിത്രത്തിൽ കടലിനടിയിലെ താലോക്കൺ എന്ന സാമ്രാജ്യത്തിന്‍റെ തലവനാണ് നേമോർ. തന്‍റെ സാമ്രാജ്യത്തിലേക്ക് കടന്ന് കയറാൻ ശ്രമിച്ച അമേരിക്ക ഉൾപ്പെടെ ഉള്ള സർഫസ് വേൾഡിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന നേമോറിന് തന്‍റേതായ ന്യായങ്ങൾ ഉണ്ട്. തന്‍റെ ഈ ലക്ഷ്യം എന്ത് വില കൊടുത്തും നേടിയെടുക്കാൻ ഏത് അറ്റം വരെയും പോകാൻ നേമോർ തയ്യാറാണ്. 

Read Also: ഇതാണ് ജൂറിയുടെ ധൈര്യം; നദാവ് ലാപിഡിനെ തിരഞ്ഞ് സോഷ്യൽ മീഡിയ


ഇതിന് വേണ്ടി നേമോർ വക്കാണ്ടയുടെ സഹായം ചോദിച്ച് ചെല്ലുന്നത് ഷൂരിയുടെ അടുത്താണ്. ഷൂരിയെ നേമോർ തന്‍റെ സാമ്രാജ്യത്തിലേക്ക് കൊണ്ട് പോകുകയും അവരുടെ സാഹചര്യങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നതും ചിത്രത്തിൽ കാണാൻ സാധിക്കും. ഇരുവർക്കുമിടയിൽ ഒരു നയതന്ത്ര പരമായ സൗഹൃദമാണ് നിലവിൽ വക്കാണ്ടാ ഫോറെവറിൽ കാണാൻ സാധിച്ചത്.  എന്നാൽ ഇരുവർക്കുമിടയിലെ ബന്ധം കൂടുതൽ സങ്കീർണമായി ചിത്രത്തിൽ അവതരിപ്പിക്കണമോ എന്ന തരത്തിലെ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിന്‍റെ എഡിറ്ററായ മൈക്കൾ പി ഷാവർ വെളിപ്പെടുത്തി. 


ഈ കാര്യത്തിൽ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കിടയിൽ വിശദമായ ചർച്ചകളും സംവാദവും നടക്കുകയും ചെയ്തു. പിന്നീട് ഇത് ചിത്രത്തിന്‍റെ മൊത്തം ഭംഗി നശിപ്പിച്ച് കളയും എന്ന ഭയം കാരണം ഒഴിവാക്കുകയും ആയിരുന്നു എന്നും മൈക്കൾ പറഞ്ഞു. ചിത്രം നിലവിൽ മുന്നോട്ട് നീങ്ങുന്നത് വളരെ സീരിയസും ഇമോഷണലും ആയ രീതിയിലാണ്. ഇതിനിടയിൽ നേമോറിനും ഷൂരിക്കുമിടയിലെ പ്രണയ രംഗങ്ങൾ കാണിക്കുന്നത് വളരെയധികം അരോചകമായി തോന്നുമെന്ന് കരുതിയാണ് അവ ഒഴിവാക്കിയതെന്നും മൈക്കൾ കൂട്ടിച്ചേർത്തു. 

Read Also: ബേലാ താറിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം; ദ ട്യൂറിൻ ഹോഴ്സ് പ്രദർശനത്തിന്


അടുത്തിടെ പുറത്തിറങ്ങിയ ഷീ ഹൾക്ക് എന്ന മാർവൽ വെബ് സീരീസിൽ ഡെയർഡെവിളിനും ഷീ ഹൾക്കിനുമിടയിലെ പ്രണയം ചെറുതായി കാണിച്ചിരുന്നു. ഇതിന് ആരാധകർക്കിടയിൽ നിന്ന് വലിയ വിമർശനമായിരുന്നു മാർവൽ സ്റ്റുഡിയോസിന് നേരെ ഉണ്ടായത്. പഴയ നെറ്റ്ഫ്ലിക്സിലെ സീരിയസ് മൂഡിലുള്ള ഡെയർ ഡെവിളിനെ കണ്ട് ശീലിച്ച ആരാധകർക്ക് ഷീ ഹൾക്കുമായി പഞ്ചാരയടിച്ച് നടക്കുന്ന പ്ലേ ബോയി ടൈപ്പ് ഡെയർ ഡെവിളിനെ അംഗീകരിക്കാനായില്ല. നിലവിൽ ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിന് ലഭിച്ച പോസിറ്റീവ് റിവ്യൂസിൽ അധികവും ചിത്രത്തിലെ ഇമോഷണൽ ട്രാക്കിനെയും സീരിയസ് മൂഡിനെയും പുകഴ്ത്തി ഉള്ളവ ആയിരുന്നു. 


ഒരുപക്ഷെ മൈക്കൾ പി ഷാവർ പറഞ്ഞതുപോലെ ഒരു ലവ് ട്രാക്ക് ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ സിനിമയുടെ ഫൈനൽ റിവ്യൂസ് നിലവിലെ പോലെ ആകില്ലായിരുന്നു. ഇതിന് പുറമേ ചിത്രത്തിന്‍റെ നിലവിലെ ദൈർഖ്യം മൂന്ന് മണിക്കൂറിനടുത്ത് ഉണ്ട്. അപ്പോൾ ഒരു ലവ് ട്രാക്ക് കൂടി സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ ചിത്രത്തിന്‍റെ ദൈർഖ്യം നിലവിലുള്ളതിലും വളരെയധികം വർദ്ധിച്ചേനെ. പക്ഷെ ഇപ്പോൾ ഡ്രോപ്പ് ചെയ്ത ലവ് ട്രാക്ക് ചിലപ്പോൾ ഭാവിയിൽ നേമോറിനും ഷൂരിക്കുമിടയിൽ ഡെവലപ്പ് ചെയ്യാനും സാധ്യതകളുണ്ട്. ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ എന്ന ചിത്രത്തിൽ വേണ്ടെന്ന് വച്ച ലവ് ട്രാക്കിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം എന്താണ്?



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.