Marvel Cinematic Universe: മാർവലിന്‍റെ ക്രിസ്മസ് സമ്മാനം; ഗാർഡിയൻസ് ഓഫ് ഗാലക്സി ഹോളീഡേ സ്പെഷ്യൽ റിവ്യൂ
ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷത്തില്‍ പ്രശസ്ത ഹോളീവുഡ് നടനായ കെവിൻ ബേക്കൺ അഭിനയിച്ചിട്ടുണ്ട്. ഇതിന് മുൻപത്തെ ഗാർഡിയൻസ് ഓഫ് ദി ഗാലക്സി ചാപ്റ്ററുകളിൽ പല തവണ അദ്ദേഹത്തിന്‍റെ പേര് പരാമർശിച്ചിട്ടുണ്ട്. ഒരു കെവിൻ ബേക്കൺ ആരാധകനായ ഗാർഡിയൻസിന്‍റെ തലവൻ പീറ്ററിന് വേണ്ടി ഡ്രാക്സും മാന്‍റിസും അദ്ദേഹത്തെ എത്തിച്ചു കൊടുക്കാൻ വേണ്ടി ഭൂമിയിലേക്ക് പോകുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഗാർഡിയൻസ് ഓഫ് ഗാലക്സി ഹോളീഡേ സ്പെഷ്യലിൽ പ്രതിപാദിച്ചിരിക്കുന്നത്.
മാർവൽ സ്റ്റുഡിയോസിന്‍റെ ഭാഗമായി പുറത്തിറങ്ങിയ രണ്ടാമത്തെ സ്പെഷ്യൽ പ്രെസന്‍റേഷനാണ് ഗാർഡിയൻസ് ഓഫ് ദി ഗാലക്സി ഹോളീഡേ സ്പെഷ്യൽ. വെറും 42 മിനിറ്റില്‍ ആരാധകർക്ക് വളരെ നല്ലൊരു ക്രിസ്മസ് സമ്മാനമാണ് ഇതിലൂടെ മാർവൽ ഒരുക്കി വച്ചിരിക്കുന്നത്. മാർവൽ ആരാധകുടെ പ്രീയപ്പെട്ട ഗാർഡിയൻസ് അംഗങ്ങൾ അവരുടെ മൂന്നാമത്തെ ചിത്രത്തിന് മുന്നോടിയായി ഈ സ്പെഷ്യൽ പ്രെസന്‍റേഷനിലൂടെ സ്ക്രീനിലെത്തി. എങ്കിലും ഡ്രാക്സിനും മാന്‍റിസിനുമാണ് ഇതിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത്. രണ്ട് പേരുടെയും കോമ്പിനേഷൻ രംഗങ്ങളിൽ ഇരുവർക്കുമിടയിലെ കെമസ്ട്രി എല്ലാം നല്ല രീതിയിൽത്തന്നെ സ്ക്രീനിലെത്തിച്ചിട്ടുണ്ട്.
ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷത്തില്‍ പ്രശസ്ത ഹോളീവുഡ് നടനായ കെവിൻ ബേക്കൺ അഭിനയിച്ചിട്ടുണ്ട്. ഇതിന് മുൻപത്തെ ഗാർഡിയൻസ് ഓഫ് ദി ഗാലക്സി ചാപ്റ്ററുകളിൽ പല തവണ അദ്ദേഹത്തിന്‍റെ പേര് പരാമർശിച്ചിട്ടുണ്ട്. ഒരു കെവിൻ ബേക്കൺ ആരാധകനായ ഗാർഡിയൻസിന്‍റെ തലവൻ പീറ്ററിന് വേണ്ടി ഡ്രാക്സും മാന്‍റിസും അദ്ദേഹത്തെ എത്തിച്ചു കൊടുക്കാൻ വേണ്ടി ഭൂമിയിലേക്ക് പോകുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഗാർഡിയൻസ് ഓഫ് ഗാലക്സി ഹോളീഡേ സ്പെഷ്യലിൽ പ്രതിപാദിച്ചിരിക്കുന്നത്.
Read Also: Vande Bharat Service: വന്ദേ ഭാരത് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് കേരളം
ജെയിംസ് ഗണ്ണാണ് ഗാർഡിയൻസ് ഓഫ് ഗാലക്സി ഹോളീഡേ സ്പെഷ്യലിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളിൽ സ്ഥിരം കണ്ട് വരുന്നത് പോലെ കുറച്ച് നല്ല പാട്ടുകൾ ഇതിലും കാണാൻ സാധിച്ചു. മാർവൽ സിനിമാറ്റിക് യൂണിവേഴുമായി അങ്ങനെ വലിയ ബന്ധങ്ങളൊന്നും തന്നെ ഈ സ്പെഷ്യൽ പ്രെസന്‍റേഷനില്ല. ക്രിസ്മസ് കാലത്ത് നടക്കുന്ന ഒരു ചെറിയ സംഭവം മാത്രമാണ് ഇതിൽ പ്രതിപാദിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ മാർവലിന്‍റെ ഒരു ഹോളീഡേ സമ്മാനം തന്നെയാണ് ഈ സ്പെഷ്യൽ പ്രസന്‍റേഷൻ. കുറച്ച് സമയം ആരാധകർക്ക് എല്ലാം മറന്ന് ആസ്വദിക്കാൻ സാധിക്കുന്ന എലമന്‍റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
മാർവലിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ പല കണ്ടന്‍റുകളിലും ഉണ്ടായിരുന്ന ഒരു പ്രധാന പരാതി അതിലെ അനാവശ്യ കോമഡി ചേരുവകളും ക്രിഞ്ച് എലമന്‍റുകളും ആയിരുന്നു. എന്നാൽ ഈ സ്പെഷ്യൽ പ്രെസന്‍റേഷനിലെ കോമഡി രംഗങ്ങൾ എല്ലാം ആരാധകർക്ക് ആസ്വദിക്കാൻ സാധിക്കുന്നതായിരുന്നു. ഗാർഡിയൻസ് ഓഫ് ഗാലക്സി ഹോളീഡേ സ്പെഷ്യലോടെ മാർവലിന്‍റെ ഫേസ് ഫോർ ഔദ്യോഗികമായി അവസാനിച്ചിരിക്കുകയാണ്. ഇതിലൂടെ നല്ലൊരു അവസാനം തന്നെ മാർവൽ ഫേസ് ഫോറിന് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...