Masaba Gupta Wedding: ഇതാണ് എന്‍റെ റോക്കിംഗ് ഫാമിലി...! വിവാഹ ദിനത്തില്‍ പിതാവ് വിവിയൻ റിച്ചാർഡ്‌സിനൊപ്പം മസബ ഗുപ്ത 


COMMERCIAL BREAK
SCROLL TO CONTINUE READING

Masaba Gupta Wedding: ഫാഷന്‍ ഡിസൈനര്‍ മസബ ഗുപ്ത വിവാഹിതയായി. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങില്‍ നടന്‍ സത്യദീപ് മിശ്രയും മസബ ഗുപ്തയും ഒന്നായി.  


മകളുടെ വിവാഹത്തില്‍ പിതാവ്  വിവിയൻ റിച്ചാർഡ്‌സും പങ്കെടുത്തിരുന്നു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ അമ്മ നീന ഗുപ്തയുടെ ഭര്‍ത്താവിനേയും കാണാം. 


ജനുവരി 27 ന് നടന്ന ലളിതമായ വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങള്‍ മസബ പങ്കുവച്ചിരുന്നു. ഡിസൈനർ മസബ അവളുടെ മാതാപിതാക്കളായ വിവിയൻ റിച്ചാർഡ്സ്, നീന ഗുപ്ത എന്നിവരുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. താന്‍ വിവാഹിതയാവുന്നതായി അടുത്തിടെയാണ് ഡിസൈനര്‍ സോഷ്യല്‍ മീഡിയയിലൂടെ  അറിയിച്ചത്. വലിയ ആഘോഷങ്ങള്‍ ഇല്ല എന്നും വിവാഹം ലളിതമായ ചടങ്ങായിരിയ്ക്കും എന്നും മസബ അറിയിച്ചിരുന്നു. 



സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജോസഫ് രാധിക ക്ലിക്കുചെയ്‌ത വിവാഹ ഫോട്ടോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. “ആദ്യമായി - എന്‍റെ ജീവിതം മുഴുവൻ ഒരുമിച്ച് വന്നു. ഇത് ഞങ്ങളാണ്. എന്‍റെ മനോഹരമായ മിശ്ര കുടുംബം, ഇവിടെ നിന്നുള്ളതെല്ലാം ബോണസ് മാത്രമാണ് .” മസബ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കി.  


പങ്കുവച്ച ഉടന്‍ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ വൈറലായി. ഈ മനോഹരമായ ചിത്രങ്ങള്‍ കുടുംബാംഗങ്ങൾ തമ്മിലുള്ള ആഴമേറിയ ബന്ധമാണ് വ്യക്തമാക്കുന്നത്  എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സിനിമാലോകത്തുനിന്നുള്ള നിരവധി ആരാധകര്‍ മസബയ്ക്ക് ആശംസകള്‍ നല്‍കി.  
 
വിവാഹത്തിന് മസബ സ്വന്തം ബ്രാന്‍ഡ്‌ ആയ "ഹൗസ് ഓഫ് മസാബ" യിൽ നിന്നുള്ള പിങ്ക് നിറത്തിലുള്ള അടിപൊളി ലെഹങ്കയാണ് ധരിച്ചിരുന്നത്. സിംപിള്‍ ലുക്കില്‍ മസബ ഏറെ മനോഹരിയായി കാണപ്പെട്ടു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.